വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ; 'വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറും'

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു


ദില്ലി: വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തുമെന്നും വഖഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളായി മാറുമെന്നും ഹർജിയിൽ സമസ്ത ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

മുസ്ലീം ലീഗ് നാളെ സുപ്രീം കോടതിയിൽ ഹർജി നൽകും

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് നാളെ സുപ്രീം കോടതിയിൽ ഹര്‍ജി നൽകും. നിയമം ഭരണഘടന വിരുദ്ധവും മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നാണ് ലീഗിന്‍റെ ആരോപണം. ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഹാരിസ് ബിരാൻ മുഖേനയാണ് ഹർജി നൽകുന്നത്.
 
രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി; രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

Latest Videos

tags
click me!