കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല.
കോട്ടയം: കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായ പരാതി. കിഴവങ്കുളം സ്വദേശിയായ ബിസ്മി (41) യെ ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതാണ്. പക്ഷെ പഞ്ചായത്ത് ഓഫീസിൽ എത്തിയില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.
Also Read: 13 കാരന്‍ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയത് അതിസാഹസികമായി; പൊലീസ് അന്വേഷണം തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം