രണ്ട്, നാല്, എട്ട് ഗ്രാം ശബരിമല ശ്രീകോവലിൽ പൂജിച്ച സ്വര്‍ണ ലോക്കറ്റുകൾ; വിഷു ദിനം മുതൽ വിതരണം, വിവരങ്ങൾ അറിയാം

വിതരണത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ ദേവസ്വം - സഹകരണ - തുറമുഖ മന്ത്രി  വി.എൻ.  വാസവൻ നിർവ്വഹിക്കും.   

Two four and eight gram gold lockets worshipped at Sabarimala shrine distribution from Vishu day details to be known

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം  പതിച്ച  സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും.  വിതരണത്ഘാടനം രാവിലെ 8 മണിക്ക് കൊടിമരചുവട്ടിൽ ദേവസ്വം - സഹകരണ - തുറമുഖ മന്ത്രി  വി.എൻ.  വാസവൻ നിർവ്വഹിക്കും.   

തിരുവിതാംകൂർ  ദേവസ്വം ബോർഡ് പ്രസിഡന്റ്  പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ അജികുമാർ എന്നിവർ സംബന്ധിക്കും. ഓൺലൈനിലൂടെ ആദ്യം ബുക്ക്  ചെയ്ത ഭക്തരിൽ നിന്ന് തെരെഞ്ഞെടുത്തയാൾക്കാണ് ആദ്യ ലോക്കറ്റ് കൈമാറുന്നത്. രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ  വ്യത്യസ്ത  തൂക്കത്തിലുള്ള ലോക്കറ്റുകൾ  ലഭ്യമാണ്. 

Latest Videos

രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300 രൂപയും നാല് ഗ്രാം സ്വർണ  ലോക്കറ്റിന് 38,600 രൂപയും, 8 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ് 77,200  രൂപയുമാണ് നിരക്ക്. WWW.sabarimalaonline.org  എന്ന  വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ബുക്ക് ചെയ്ത ലോക്കറ്റുകൾ ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന്  ഭക്തർക്ക് കൈപ്പറ്റാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!