അതി ശക്തമായ ഇടി മിന്നലിൽ തൃശൂരിൽ വൻനാശനഷ്ടം; അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തി, ആളപായമില്ല

ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.

Severe lightning strikes cause extensive damage in Thrissur; household appliances in five houses burnt

തൃശൂർ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും  കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം. ഒറുവിൽ വീട്ടിൽ ഭവ്യൻ, പാറപ്പുറത്ത് വീട്ടിൽ ശ്രീധരൻ, കൊള്ളന്നൂർ തറയിൽ വീട്ടിൽ സിൻ്റോ, തുടങ്ങിയവരുടെ വീടുകളിലാണ് വലിയ നാശം ഉണ്ടായത്. 

ഗർഭിണിയായ ആദ്യ ഭാര്യയേയും രണ്ടാം ഭാര്യയേയും കൊന്നു, കീഴടങ്ങിയ 40കാരന് യുഎഇയിൽ വധശിക്ഷ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
vuukle one pixel image
click me!