രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പളളിയും മുനമ്പത്ത്; ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അം​ഗത്വം നല്‍കി

റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു.  

Rajeev Chandrasekhar and Thushar Vellappally in Munambam protest

തിരുവനന്തപുരം: എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും മുനമ്പം സമരപ്പന്തലിൽ എത്തി. ഭൂമിപ്രശ്നം നേരിടുന്ന 50 പേർക്ക് ബിജെപി അം​ഗത്വം നൽകി. റെവന്യൂ അവകാശം ലഭിക്കും വരെ മുനമ്പം നിവാസികൾക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിഡിജെഎസിന്റെയും ബിജെപിയുടെയും പ്രവർത്തകർ ഇരുവരെയും സ്വീകരിച്ചു.  

സമരസമിതിക്ക് അഭിനന്ദനങ്ങൾ. കേരള രാഷ്ട്രീയത്തിലെ പ്രധാന ദിവസമാണ് ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കൈവിട്ട മുനമ്പത്തെ ജനങ്ങളുടെ സമരം ദേശീയ ശ്രദ്ധയിൽ എത്തി. നിങ്ങൾക്ക് നല്ല ഒരു ഭാവിയുണ്ടാക്കാൻ ഞങ്ങൾക്ക് അവസരം കിട്ടി. റവന്യൂ അവകാശം കിട്ടും വരെ ഇനിയും നിങ്ങളുടെ കൂടെ ഉണ്ടാകും. വാക്കു തന്നാൽ പാലിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

Latest Videos

ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ ചിത്രം രാജീവ് ചന്ദ്രശേഖറിന് ഉപഹാരമായി നൽകി. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നന്ദി പറയാൻ അവസരം ഒരുക്കണമെന്ന് സമര സമിതി രാജീവിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം ക്രമീകരിച്ച് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് രാജീവ് ചന്ദ്രശേഖർ സമരസമിതി പ്രവർത്തകർക്ക് ഉറപ്പ് നൽകി. 

vuukle one pixel image
click me!