മാസപ്പടി കേസ്; സിഎംആർഎൽ വീണ്ടും ദില്ലി ഹൈക്കോടതിയിൽ, എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം.

masappadi case CMRL again in Delhi High Court SFIO's further actions should be stayed

ദില്ലി: മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ദില്ലി ഹൈക്കോടതിയിൽ. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിൻ്റെ ആവശ്യം. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. ഹർജി തിങ്കളാഴ്ച ദില്ലി ഹൈക്കോടതി പരിഗണിക്കും.

ഇന്നും നാളെയും ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്; കേരളത്തിൽ ഇടിമിന്നൽ മഴക്ക് സാധ്യത തുടരുന്നു

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!