ലഹരിവേട്ടയിൽ നിർണായക അറസ്റ്റ്; വിദ്യാർത്ഥികളുടെ റോബിൻ ഭായ് പൊലീസിൻ്റെ പിടിയിൽ, 'ഓപ്പറേഷൻ ക്ലീൻ' തുടരുന്നു

കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. 

main link in supplying ganja to students in Ernakulam district was arrested in Perumbavoor

കൊച്ചി: എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പൊലീസ് ലഹരിക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്. 

Latest Videos

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപിക്ക് ചോദ്യം ചെയ്യലിന് സാവകാശം നൽകി ഇഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!