മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു

വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്.


പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്നു. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് രമായിരുന്നു. 1986-ൽ ഹവിൽദാറായാണ് ബാബുരാജ് കേരള പോലീസിസിന്‍റെ ഭാഗമാകുന്നത്.

വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്. കാലിക്കറ്റ് സർവകലാശാല ടീമിലും കളിച്ചു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് വിരമിച്ചു. കെഎപി അസിസ്റ്റന്‍റ് കമാൻഡന്‍റായാണ് ബാബുരാജ് വിരമിച്ചത്. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് മൂരിക്കോവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.

Latest Videos

Read More : വാഹനങ്ങൾ കൂട്ടിയിച്ചു; ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു, പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

click me!