ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ.
ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിൻറെ ആത്മഹത്യ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കട്ടപ്പന റൂറൽ ഡെവലപ്പ്മെന്‍റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരാണ് പ്രതികൾ. കട്ടപ്പന റൂറൽ സർവീസ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകനായിരുന്ന സാബു തോമസ് കഴിഞ്ഞ ഡിസംബർ 20 നാണ് ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സക്കായി നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വന്നതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് സാബു ആത്മഹത്യ ചെയ്തത്.
കേസിൽ സൊസൈറ്റി സെക്രട്ടറി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരെയാണ് അന്വേഷണ സംഘം പ്രതികളാക്കിയിരിക്കുന്നത്. തന്‍റെ മരണത്തിന് ഉത്തരവാദി ഇവർ മൂവരുമാണെന്ന് സാബുവിന്‍റെ ആത്മഹത്യക്കുറപ്പിലുമുണ്ടായിരുന്നു.
ഇതനുസരിച്ച് പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ മൂന്നു പേരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥു മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് ചോദ്യം ചെയ്ത ശേഷമാണ് ആറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്കിലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു. അതേ സമയം സാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജല്ല കമ്മറ്റിയംഗം വി ആർ സജിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സജിയുടെ ഭീഷണിയിൽ അത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആത്യഹത്യ വിവാദമായതിനെ തുടർന്ന് നിക്ഷേപത്തുക സൊസൈറ്റി തിരികെ നൽകിയിരുന്നു.