'ജീവനോടെയുണ്ടെങ്കിൽ മകൻ കീഴടങ്ങണം,ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിലിന്റെ അമ്മ ഷെഹസാദ

Published : Apr 25, 2025, 12:22 PM ISTUpdated : Apr 25, 2025, 12:31 PM IST
'ജീവനോടെയുണ്ടെങ്കിൽ മകൻ കീഴടങ്ങണം,ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിലിന്റെ അമ്മ ഷെഹസാദ

Synopsis

പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം എന്ന് അമ്മ.

ശ്രീന​ഗർ: മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം എന്ന് പഹൽ​ഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ. മകനെപറ്റി എട്ട് വർഷമായി വിവരങ്ങൾ ഒന്നും അറിയില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല എന്നും അമ്മ ഷെഹസാദ പറഞ്ഞു. ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക ഭീകരരിൽ ഒരാളാണ് ആദിൽ. ആസിഫ് എന്ന യുവാവാണ് മറ്റൊരാൾ. രണ്ടുപേരുടേയും വീടുകൾ ഇന്നലെ പ്രാദേശിക സർക്കാർ തകർത്തിരുന്നു.

'ഭീകരാക്രമണവുമായി മകന് ബന്ധമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ പങ്കുവ്യക്തമാക്കുന്ന എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ മകനെതിരെ നടപടി എടുക്കണം. കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ഞാനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തത്. ഇനി ഇവിടെ എങ്ങനെ ഞങ്ങൾ ജീവിക്കും? സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് ഞങ്ങളെ പിടിച്ച് മാറ്റിയത്' എന്നും ഷെഹസാദ പറഞ്ഞു. വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ആദിൽ ചെയ്തിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ് ഇയാൾ.

സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് ഭീകരരുടേയും വീടുകളും തകർത്തത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ത്രാൽ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്. 

ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.

Read More:പഹൽ​ഗാം ഭീകരാക്രമണം: കലാപമുണ്ടാക്കുന്ന തരത്തിൽ എഫ്ബി പോസ്റ്റ്, മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂരമായ റാഗിംഗിന് ഇരയായി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ 19കാരി മരണത്തിന് കീഴടങ്ങി; അധ്യാപകനെതിരെ അടക്കം പരാതി
വിവാഹിതയായ 25 കാരി 44 കാരനായ കാമുകനെ ന്യൂഇയർ ആഘോഷിക്കാൻ വീട്ടിലേക്ക് വിളിച്ചു, സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചു