ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട് മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരി സുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്.

Alappuzha hybrid cannabis case More suspects may be arrested investigation focusing on two malayalis

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരി സുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്. തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയത് മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇവടെ പ്രതി ചേർക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു.

ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചിരുന്നു. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ പ്രതികള്‍ നടന്നതെന്നും എക്സൈസ് സംഘം പറയുന്നു. വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടന്‍ ശേഖരിക്കും. 

Latest Videos

Also Read: ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിൽ അട്ടിമറി; പൊലീസ് തൊണ്ടിമുതൽ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ടുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!