
കൊച്ചി: ആന്‍റണി വർഗീസ് നായകനായെത്തിയ 'ദാവീദ്' 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് സീ5ല്‍ പ്രദർശനം തുടരുന്നു. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നാണ് തയ്യാറാക്കിയത്.
ആഷിക് അബു എന്ന ബോക്സറുടെ വേഷത്തിൽ ആന്‍റണി പ്രത്യക്ഷപ്പെട്ട ചിത്രം സെഞ്ചറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസിന്റെയും പനോരമ സ്റ്റുഡിയോസിന്റെയും ബാനറിൽ എബി അലക്സ് എബ്രഹാമും ടോം ജോസഫും ചേർന്നാണ് നിർമ്മിച്ചത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2025 ഫെബ്രുവരി 14ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ 18 മുതലാണ് സീ5ല്‍ പ്രദർശനം ആരംഭിച്ചത്.
റിങ്ങിലേക്ക് തിരികെ വരുമ്പോൾ ജീവിതം കീഴ്മേൽ മറിയുന്ന ഒരു മുൻ ബോക്സർ ആഷിഖ് അബുവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചില പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിൽ ആഷിഖിന്റെ ജീവിതത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുകയും താൻ ഉപേക്ഷിച്ച ബോക്സിംങ്ങ് ലോകത്തിലേക്ക് തിരികെ പോകേണ്ടിവരുകയും ചെയ്യുന്നതാണ് കഥാ പശ്ചാത്തലം.
ക്ലൈമാക്സിൽ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ആവേശഭരിതരാക്കുന്നു. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയരാഘവൻ എന്നിവരാണ് അവതരിപ്പിച്ചത്.
“നുണക്കുഴി', 'മനോരഥങ്ങൾ', 'ഐഡന്റിറ്റി', എന്നീ ചിത്രങ്ങളുടെ കൂട്ടത്തിൽ 'ദാവീദ്'ഉം ഹിറ്റായി ചേർക്കപ്പെട്ടതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്ന് സീ5ന്‍റെ വക്താവ് പറഞ്ഞു. “50 ദശലക്ഷം സ്ട്രീമിങ്ങ് വ്യൂവ്സുകളിൽ പെട്ടെന്ന് തന്നെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആഷിഖ് അബുവിനെ അവതരിപ്പിക്കുന്നത് തീവ്രവും ആഴമേറിയതുമായ ഒരു അനുഭവമായിരുന്നു. 'ദാവീദ്' എന്ന ചിത്രത്തെ ഇത്രയധികം വിശ്വസിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച സീ5ന് ഒരുപാട് നന്ദി.” എന്ന് ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.
“ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് മുതൽ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”എന്ന് സംവിധായകൻ ഗോവിന്ദ് വിഷ്ണു അഭിപ്രായം പങ്കുവെച്ചു. 'ദാവീദ്' ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംങ് പ്ലാറ്റ്ഫോമായ സീ5ലൂടെ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്.
'വീര രാജ വീര ഗാനം' പകർപ്പവകാശ ലംഘനം: റഹ്മാനും നിർമ്മാതാക്കളും 2 കോടി രൂപ കെട്ടിവയ്ക്കാന്‍ വിധി
'ഞാൻ എന്ത് പറയാനാണ്': രേണുവിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ഷിയാസ് കരീം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ