മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ നടപടി; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച

മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.

Action taken to nullify the Munambam Judicial Commission; Interim order on Monday seeking stay of the order

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.

ജുഡീഷ്യൽ കമ്മീഷൻ പ്രവ‍ർത്തനം തൽക്കാലത്തേക്ക് തുടരാൻ അനുവദിക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. കമ്മീഷൻ നൽകുന്ന ശുപാർശകൾ ഹൈക്കോടതി അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളു. ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷനെയാണ് നേരത്തെ സിംഗിൾ ബെഞ്ച് അസാധുവാക്കിയത്.

Latest Videos

'ഫോണിൽ സിനിമയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും'; കഞ്ചാവുമായി പിടിയിലായ യുവതിക്ക് ഉന്നത ബന്ധം

vuukle one pixel image
click me!