ഇതുവരെ വിറ്റത് 35,23,230 ടിക്കറ്റുകൾ, ഭാ​ഗ്യാന്വേഷികളേറെയും പാലക്കാട്; സമ്മർ ബമ്പർ നറുക്കെടുപ്പിന് 3 നാൾ

250 രൂപയാണ് ബമ്പർ ടിക്കറ്റിൻ്റെ വില.

kerala lottery summer bumper  draw at april 2nd 2025

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ നറുക്കെടുപ്പ് ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നടകും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. ഇതിൽ മാർച്ച് 29 ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ 35,23,230 ടിക്കറ്റുകൾ വിറ്റു പോയി.

7,90,200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4,73,640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4,09,330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. 50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാന ഘടനയാണുള്ളത്. 

Latest Videos

250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 

ഇന്ന് 80 ലക്ഷം പോക്കറ്റിലാകും ! ഭാ​ഗ്യശാലി എവിടെ ? അറിയാം കാരുണ്യ ലോട്ടറി ഫലം‌

ക്രിസ്മസ്- പുതുവത്സര ബമ്പറായിരുന്നു അടുത്തിടെയായി നറുക്കെടുത്തത്. XD 387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.  20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന് ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും ലഭിച്ചിരുന്നു. സമ്മര്‍ ബമ്പറിനൊപ്പം വിഷു ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍,തിരുവോണം ബമ്പര്‍, പൂജാ ബമ്പര്‍, ക്രിസ്മസ്- പുതുവത്സ ബമ്പര്‍ എന്നിങ്ങനെ ആറ് ബമ്പറുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിനുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!