ഫ്രാൻസിസ് മാര്‍പ്പാപ്പ ജനസമക്ഷത്തിലേക്ക്; വിശ്വാസികളെ അഭിവാദ്യം ചെയ്തു, പ്രാർത്ഥനകൾക്ക് നന്ദിയെന്ന് പ്രതികരണം

റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തിയാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.

Pope Francis appear in public after five weeks

വത്തിക്കാൻ സിറ്റി: ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആശുപതിയുടെ പത്താം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. മാര്‍പ്പാപ്പയെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്ക് നേരെ കൈ വീശി കാണിച്ച് അഭിവാദ്യം ചെയ്ത മാര്‍പ്പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു.

37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ ആറാഴ്ച ആയി വത്തിക്കാനിൽ അദ്ദേഹത്തിന് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ശ്വാസ​കോ​ശ ​സം​ബ​ന്ധ​മാ​യ രോ​ഗം മൂ​ലം ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യുന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇന്ന് തന്നെ ആശുപത്രിയിൽ നിന്ന് വത്തിക്കാനിലെ വസതിയിൽ എത്തും. ഇനി രണ്ട് മാസം പൂർണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശബ്ദം സാധാരണ നിലയിൽ ആവാനുള്ളത് അടക്കം പരിചരണം തുടരും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Latest Videos

tags
vuukle one pixel image
click me!