Mar 30, 2025, 11:59 PM IST
Malayalam News live : 'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്


മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു.
11:59 PM
'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യാഴാഴ്ച പറഞ്ഞു.
കൂടുതൽ വായിക്കൂ11:35 PM
ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, പെൺസുഹൃത്തിനു പരിക്ക്
ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം.
കൂടുതൽ വായിക്കൂ11:21 PM
വിചാരണ തുടങ്ങി വെറും 12നാൾ, ചരിത്രം സൃഷ്ടിച്ച് വിധി, 85കാരിയെ പീഡിപ്പിച്ച കേസിൽ 15 വര്‍ഷം കഠിനതടവ്
പത്തനംതിട്ടയിൽ 85 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 12 ദിവസത്തിനുള്ളിൽ കോടതി വിധി. പ്രതിക്ക് 15 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.
കൂടുതൽ വായിക്കൂ10:46 PM
കഴിഞ്ഞ വർഷം റോബസ്റ്റ പൂവിട്ടത് വെള്ളനിറത്തിൽ, ഇക്കൊല്ലം കളറൊന്ന് മാറി, പച്ച പൂവുമായി കാപ്പിച്ചെടി
പതിറ്റാണ്ടുകളായി കാപ്പിക്കൃഷി ചെയ്തുവരുന്ന തോമസിന്റെ അനുഭവത്തില്‍ ആദ്യമായാണ് വെള്ള നിറത്തിലല്ലാതെ കാപ്പി പൂക്കുന്നത്. തോട്ടത്തിലെ മറ്റു കാപ്പിച്ചെടികളിലെല്ലാം വെള്ളപ്പൂവാണ്.
കൂടുതൽ വായിക്കൂ10:10 PM
പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി; 150 ലിറ്റർ സ്പിരിറ്റ് പിടിച്ചു; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി
വീട്ടിൽ നിന്ന് പൊലീസ് സ്പിരിറ്റ് കണ്ടെത്തിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കൂടുതൽ വായിക്കൂ10:00 PM
ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് മനുഷ്യക്കടത്ത്, 50 ലക്ഷം വരെ തലവരി പണം; മുഖ്യ സൂത്രധാരൻ പിടിയിൽ
ഡോങ്കി റൂട്ടിലൂടെ യുഎസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യ പ്രതി പിടിയിൽ
കൂടുതൽ വായിക്കൂ9:53 PM
രണ്ടാം പ്രസവത്തിലും പെൺമക്കൾ, 5മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ, അറസ്റ്റ്
ഭാര്യയെ അടിച്ച് നിലത്തിട്ട ശേഷമാണ് ഇയാൾ കുട്ടികളെ തറയിലടിച്ച് കൊന്നത്. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പേരിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി വ്യക്തമായത്.
കൂടുതൽ വായിക്കൂ9:21 PM
എമ്പുരാൻ റീ എഡിറ്റ് പതിപ്പ് തിങ്കളാഴ്ച മുതല്‍: മൂന്ന് മിനുട്ടോളം നീക്കം ചെയ്തു
എമ്പുരാൻ സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. റീ എഡിറ്റ് ചെയ്ത ചിത്രം നാളെ മുതൽ പ്രദർശനത്തിന് എത്തും. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു.
കൂടുതൽ വായിക്കൂ9:19 PM
സഹോദരങ്ങളെ പോലെ ഒരുമിച്ചിരിക്കാമെന്ന് യാക്കോബായ സഭാ അധ്യക്ഷൻ; 'ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാർ'
ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്ന് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക ബാവ
കൂടുതൽ വായിക്കൂ9:08 PM
ആ റോള്‍ ചെയ്തതിന് പിന്നാലെ അവസരങ്ങള്‍ ഒന്നും വന്നില്ല: തുറന്നു പറഞ്ഞ് അദിതി റാവു ഹൈദരി
സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ടി വെബ് സീരിസിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രൊഫഷണൽ രംഗത്ത് ഗുണമുണ്ടായില്ലെന്ന് അദിതി റാവു ഹൈദരി.
കൂടുതൽ വായിക്കൂ8:11 PM
കയ്യാലയിലേക്ക് നോക്കി കുര നിർത്താതെ വളർത്തുനായ, കോട്ടയത്ത് പിടിയിലായത് 8 അടിമൂർഖനും 31മുട്ടകളും
വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്.
കൂടുതൽ വായിക്കൂ7:51 PM
സർദാർ 2: യുവന്‍ പിന്‍മാറി, കാര്‍ത്തി ചിത്രത്തിന് പുതിയ സംഗീത സംവിധായകന്‍ ?
കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിൽ സംഗീത സംവിധായകൻ മാറിയേക്കും. യുവൻ ശങ്കർ രാജ പിന്മാറിയെന്നും സാം സി.എസ് സംഗീതം നൽകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
കൂടുതൽ വായിക്കൂ7:44 PM
റജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ
കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു
കൂടുതൽ വായിക്കൂ7:23 PM
നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഏപ്രിൽ രണ്ടിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നാം തീയതി പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടുതൽ വായിക്കൂ7:18 PM
സഹായമെത്തിച്ച് ഇന്ത്യ, ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി
ഭൂകമ്പം നാശം വിതച്ച മ്യാൻമാറിന് ഇന്ത്യ സഹായം നൽകുന്നു. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ ദുരന്ത നിവാരണ സംഘത്തെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചു, കൂടാതെ കരസേനയുടെ വൈദ്യ സഹായവും ലഭ്യമാക്കും.
കൂടുതൽ വായിക്കൂ7:16 PM
സിക്കന്ദറിന്‍റെ ആദ്യദിന കളക്ഷൻ എമ്പുരാന്‍റെ ആദ്യദിന കളക്ഷന്‍ മറികടക്കുമോ?: ആദ്യ കണക്കുകള്‍ ഇങ്ങനെ !
സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്. ആദ്യദിനം ചിത്രം 17.39 കോടി രൂപ നേടുമെന്ന് സൂചന. ടൈഗർ 3യുടെ ആദ്യ ദിവസത്തെ കളക്ഷൻ മറികടക്കുമോ എന്ന് ഉറ്റുനോക്കുന്നു.
കൂടുതൽ വായിക്കൂ7:10 PM
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
സംസ്ഥാനത്ത് റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും
കൂടുതൽ വായിക്കൂ7:10 PM
മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം
പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്.
കൂടുതൽ വായിക്കൂ7:07 PM
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു
മണ്ണിടിച്ചിലിനെ തുടർന്ന് മരങ്ങൾ വാഹനങ്ങൾക്ക് മീതെ കടപുഴകി വീണ് ഹിമാചലിലെ കുളുവിൽ ആറ് മരണം
കൂടുതൽ വായിക്കൂ7:04 PM
ഇൻസ്റ്റഗ്രാമിൽ ഒരു ഹായ്, അയച്ചത് ഗുണ്ടയുടെ പെൺസുഹൃത്തിന്, പിന്നെ സിനിമാ സ്റ്റൈൽ അതിക്രമം; യുവതിയടക്കം റിമാൻഡിൽ
ആലപ്പുഴയിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ.
കൂടുതൽ വായിക്കൂ6:50 PM
ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ ലോറി സ്‌കൂട്ടറിൽ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറി തട്ടി സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു
കൂടുതൽ വായിക്കൂ6:44 PM
'പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, ഇത് ഒരു അമ്മയുടെ വേദനയാണ്': തുറന്നടിച്ച് മല്ലിക സുകുമാരന്‍
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെ ചിലർ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്ന് മല്ലിക സുകുമാരൻ ആരോപിച്ചു. മോഹൻലാലിനും നിർമ്മാതാക്കൾക്കും ഇതിൽ പങ്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ വായിക്കൂ6:33 PM
എമ്പുരാനെതിരെ വീണ്ടും ആർ എസ് എസ് മുഖപത്രത്തിൽ ലേഖനം, പ്രിഥ്വിരാജിന് രൂക്ഷവിമർശനം
ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. മോഹൻലാലിനും, പ്രിഥ്വിരാജിനും എതിരെ വീണ്ടും രൂക്ഷ വിമർശനമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ നടത്തിയിട്ടുള്ളത്
കൂടുതൽ വായിക്കൂ6:21 PM
രാത്രിയിൽ കാട്ടാന കൂട്ടമിറങ്ങി, രണ്ട് വീടുകൾ തകര്‍ത്തു, വാതിലും ജനലും വീട്ടുസാധനങ്ങളുമടക്കം നശിപ്പിച്ചു
കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്
കൂടുതൽ വായിക്കൂ6:13 PM
അജിത്തിന്‍റെ 'ഗുഡ് ബാഡ് അഗ്ലി'യിലെ 'ഗോഡ് ബ്ലെസ് യു' ഗാനം ട്രെൻഡിംഗ്: അജിത്തിന്‍റെ ശബ്ദമായി അനിരുദ്ധ്
അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യിലെ പുതിയ ഗാനം റിലീസായി.
കൂടുതൽ വായിക്കൂ6:12 PM
ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്, മോഷ്ടാവ് പിടിയിൽ
തൃശ്ശൂർ കേച്ചേരിയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
കൂടുതൽ വായിക്കൂ5:57 PM
യാക്കോബായ സഭാ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ ചുമതലയേറ്റു
യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ പുത്തൻകുരിശിൽ ചുമതലയേറ്റു
കൂടുതൽ വായിക്കൂ5:57 PM
വാഗ്ദാനം ചെയ്തപോലെ ആ റോള്‍ വന്നില്ല, ആ ചിത്രം ചെയ്തതില്‍ പശ്ചാത്താപം: ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍
പ്രമുഖ നടി ഭാനുപ്രിയയെ 2021-ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ നാട്യം കബളിപ്പിച്ചു എന്ന് വെളിപ്പെടുത്തൽ.
കൂടുതൽ വായിക്കൂ5:53 PM
ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; മണ്ണുത്തിയിൽ യൂട്യൂബർ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം കാർ വട്ടംവെച്ച് തടഞ്ഞു, കേസ്
പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്ത് ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകാവെയാണ് സംഭവം.
കൂടുതൽ വായിക്കൂ5:29 PM
ഓപ്പറേഷന്‍ ഡിഹണ്ട്: 146 പേര്‍ കൂടി അറസ്റ്റിൽ; തീരാത്ത വേട്ട, എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 146 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെന്ന് സംശയിക്കുന്ന 3191 പേരെ പരിശോധിച്ചു, 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കൂടുതൽ വായിക്കൂ5:24 PM
നീര്‍ച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണ സംഭവിച്ചത് കെണിയിൽ നിന്നും ഷോക്കേറ്റെന്ന് സംശയം
തൃശൂര്‍ കണ്ണാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിലാണ് വീണ്ടശ്ശേരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിക്കുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് നിഗമനം.
കൂടുതൽ വായിക്കൂ5:11 PM
പൂരം എങ്ങനെ നടത്തും? സുരേഷ് ഗോപിയുടെ മറുപടി ഗംഭീരമായി ജനം നടത്തുമെന്ന്, എങ്ങനെയെന്ന് പറയണമെന്ന് കോൺഗ്രസ്
തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാതെ എങ്ങനെയാണ് വെട്ടിക്കട്ടിന് അനുമതി ലഭിക്കുക എന്ന് സുരേഷ് ഗോപികൂടുതൽ വായിക്കൂ
5:06 PM
സമരം റിപ്പോർട്ട് ചെയ്യാൻ ഹൈദരാബാദ് സർവകലാശാലയിലെത്തിയ മാധ്യമപ്രവർത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു
ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു
കൂടുതൽ വായിക്കൂ5:00 PM
കഴക്കൂട്ടത്ത് എക്സൈസും പൊലീസും ഒരുമിച്ചിറങ്ങി, കിട്ടിയത് ചാക്കുകണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അറസ്റ്റ്
ചെമ്പഴന്തി ആനന്ദേശ്വരത്തു നിന്നും 1200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെയും എക്സൈസ് പിടികൂടിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ4:53 PM
കാട്ടിനുള്ളിൽ ലോറി, സംശയം തോന്നിയ വനംവകുപ്പ് സ്ഥലത്തെത്തി, ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘം പിടിയിൽ
രാജസ്ഥാനിൽ നിന്നുള്ള ആട് വിൽപ്പനക്കാരായ നാലുപേരെയാണ് വനംവകുപ്പ് പിടികൂടിയത്. വനത്തിൽ ചത്ത ആടുകളെ ഉപേക്ഷിക്കാനായി ലോറി കാട്ടിനുള്ളിൽ നിര്‍ത്തിയിടുകയായിരുന്നു.
കൂടുതൽ വായിക്കൂ4:49 PM
നിർത്തിയിട്ട വാഹനത്തിൽ നിന്ന് രൂക്ഷ ഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് കിലോ കണക്കിന് പഴകിയ ഇറച്ചി
നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്
കൂടുതൽ വായിക്കൂ4:35 PM
കേരളത്തിൽ 12 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു, സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് കൂടും
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
കൂടുതൽ വായിക്കൂ4:33 PM
'അയ്യോ... എന്റെ കുഞ്ഞുങ്ങള്'; വണ്ടൂർ അപകടം സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു. വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്.
കൂടുതൽ വായിക്കൂ4:28 PM
സ്വിഫ്റ്റ് കാറിൽ കടലുണ്ടിയിലെത്തിയ യുവാക്കളെ പൊക്കി; പെരുന്നാൾ ആഘോഷത്തിന് എത്തിച്ച 335ഗ്രാം എംഡിഎംഎ പിടികൂടി
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്.
കൂടുതൽ വായിക്കൂ4:28 PM
ചിരഞ്ജീവിയുടെ വിശ്വംഭര റിലീസ് വൈകാൻ കാരണം? ഒടിടി വിലപേശൽ പ്രതിസന്ധിയിൽ!
ചിരഞ്ജീവി ചിത്രം വിശ്വംഭരയുടെ റിലീസ് വീണ്ടും വൈകുന്നു. ഒടിടി അവകാശങ്ങൾ വിറ്റുപോകാത്തതാണ് പ്രധാന കാരണം. പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഉയർന്ന വിലയ്ക്ക് വാങ്ങാൻ താൽപ്പര്യപ്പെടുന്നില്ല.
കൂടുതൽ വായിക്കൂ4:14 PM
തൃശ്ശൂർ റൂറൽ ജില്ലയിൽ തുനിഞ്ഞിറങ്ങി പൊലീസ്; ഒറ്റയടിക്ക് കാപ്പ ചുമത്തിയത് 6 ഗുണ്ടകൾക്കെതിരെ, 'കാപ്പാ ഹണ്ട്'
തൃശ്ശൂര്‍ റൂറല്‍ ജില്ലയില്‍ ഓപ്പറേഷന്‍ കാപ്പ വേട്ട ശക്തം. ആറു ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി. 2025-ല്‍ ഇതുവരെ 31 പേരെ ജയിലിലടച്ചു, 37 പേരെ നാടുകടത്തി.
കൂടുതൽ വായിക്കൂ3:59 PM
തിരുവനന്തപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു, വിദ്യാര്‍ത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
വിതുരയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വായിക്കൂ3:55 PM
റിലീസിന് മുൻപേ സല്‍മാന്‍റെ 'സിക്കന്ദർ' ഓണ്‍ലൈനില്‍ ചോർന്നു; പ്രതികരണവുമായി ആരാധകർ
സൽമാൻ ഖാൻ ചിത്രം 'സിക്കന്ദർ' റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഓൺലൈനിൽ ചോർന്നു.
കൂടുതൽ വായിക്കൂ3:43 PM
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ 11 ബോഗികൾ പാളം തെറ്റി; 25 പേർക്ക് പരിക്കേറ്റു
ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു.
കൂടുതൽ വായിക്കൂ3:25 PM
ഫാമിലി മാൻ 3: ഒരു സര്‍പ്രൈസ് റോള്‍ ഉണ്ട്, പ്രഖ്യാപിച്ച് നായകന്‍ മനോജ് ബാജ്‌പേയി
ദി ഫാമിലി മാൻ 3യിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടനെ പരിചയപ്പെടുത്തി മനോജ് ബാജ്‌പേയിയുടെ വെളിപ്പെടുത്തല്‍.
കൂടുതൽ വായിക്കൂ3:15 PM
നഗരത്തിൽ 2 വർഷമായി കുടിവെള്ള വിതരണക്കാരൻ; വീട്ടിൽ നിന്ന് പിടിച്ചത് അരക്കിലോ എംഡിഎംഎ; കൊച്ചിയിൽ വൻ ലഹരിവേട്ട
കുടിവെളള വിതരണത്തിൻറെ മറവിൽ ലഹരി കച്ചവടം നടത്തിയിരുന്ന മലപ്പുറം സ്വദേശിയിൽ നിന്ന് അര കിലോ എംഡിഎംഎയാണ് കണ്ടെടുത്തത്. പിടിയിലായവരിൽ രണ്ടു പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
3:01 PM
ബസ് സ്റ്റാൻഡ് പരിസരത്ത് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
മലപ്പുറം വേങ്ങരയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ്ട ു വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. മര്‍ദിച്ചശേഷം ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിൽ ഷെയര്‍ ചെയ്യുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ2:55 PM
മകന് അപകടം പറ്റിയെന്ന് അച്ഛൻ, മരിച്ചെന്നും സംസ്കരിച്ചെന്നും ശേഷം വിളിച്ചറിയിച്ചു; തട്ടിപ്പ് പൊളിച്ച് പൊലീസ്
പൊലീസുകാർ സാധാരണ അപകടമായി കണ്ടിരുന്ന ഒരു സംഭവമാണ് വലിയ തട്ടിപ്പായി മാറിയത്. എന്നാൽ ആദ്യം മുതലുള്ള പൊലീസിന്റെ ജാഗ്രത കാരണം തട്ടിപ്പ് പൊളിഞ്ഞു
കൂടുതൽ വായിക്കൂ2:42 PM
'എമ്പുരാൻ' കൊണ്ട് ഹിന്ദുസമൂഹത്തെയും മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ
എമ്പുരാൻ സിനിമയിലെ രംഗങ്ങള്‍ കൊണ്ട് ഹിന്ദുസമൂഹത്തെയും നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്നും സിനിമയിലെ ഭാഗങ്ങള്‍ കട്ട് ചെയ്യാൻ ആരും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. കലയായാലും ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജോര്‍ജ് കുര്യൻ.
കൂടുതൽ വായിക്കൂ2:35 PM
മലയാളത്തിൽ വിഷു ആശംസ; ഹനുമാൻ കൈൻഡിനെയും ജോബി മാത്യുവിനെയും മൻ കീ ബാത്തിൽ പ്രശംസിച്ച് മോദി
മലയാളത്തിൽ വിഷു ആശംസയും ഈദ് അടക്കം വരാൻ പോകുന്ന ആഘോഷങ്ങൾക്കുള്ള ആശംസയും നേർന്നാണ് മൻ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്.
കൂടുതൽ വായിക്കൂ2:16 PM
മേഘയുടെ മരണം: 'പൊലീസ് കൃത്യമായി ഇടപെട്ടില്ല, സുകാന്തിന് ഒളിവിൽ പോകാൻ ഇത് സഹായകമായി'; ആരോപിച്ച് കുടുംബം
സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ ആരോപിച്ചു.
കൂടുതൽ വായിക്കൂ2:06 PM
വിമാനം പറയുന്നയർന്ന ശേഷം റൺവേയിൽ പൊട്ടിയ ടയറിന്റെ ഭാഗങ്ങൾ, വിവരം കൈമാറി; സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ലാന്റിങ്
വിമാനം സാധാരണ പോലെ ലാന്റ് ചെയ്തുവെന്നും യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കിയെന്നും അധികൃതർ പിന്നീട് അറിയിച്ചു.
കൂടുതൽ വായിക്കൂ1:53 PM
ലഹരിയുടെ വേരറുക്കണം, കുട്ടികളുടെ സമ്മർദം കുറയ്ക്കാൻ സ്കൂളിൽ സുംബാ ഡാൻസ് പോലുള്ള വിനോദങ്ങൾ വേണം: മുഖ്യമന്ത്രി
കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി
കൂടുതൽ വായിക്കൂ1:51 PM
ഭൂചലന ദുരന്തം; മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം, രണ്ടു കോടിയിലധികം പേർ ദുരിതത്തിൽ
പാലങ്ങളും റോഡുകളും തകര്‍ന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അവശ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും ഭക്ഷണത്തിനും മ്യാന്മറിൽ ക്ഷാമം തുടരുകയാണ്. ഇതിനിടെ, അവശ്യവസ്തുക്കളുമായുള്ള ഇന്ത്യയുടെ മൂന്ന് വിമാനങ്ങളും മ്യാന്മറിലെത്തി.
കൂടുതൽ വായിക്കൂ1:25 PM
കട്ടുപൂച്ചനും ഒടുവിൽ വലയിൽ ; സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ
തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയാണ് പിടിയിലായ കട്ടുപൂച്ചൻ.
കൂടുതൽ വായിക്കൂ1:14 PM
ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചു; യാത്രക്കാർക്ക് പരിക്ക്
സ്കൂട്ടർ ഇടിച്ചുകയറിയ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞ് റോഡിലേക്ക പതിച്ചു.
കൂടുതൽ വായിക്കൂ1:02 PM
സ്കൂട്ടറിന് പിന്നിലിടിച്ച് വാഹനം നിര്‍ത്താതെ പോയി; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
അങ്കമാലി കറുകുറ്റിയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുകുറ്റി മേനാച്ചേരിയിൽ ജസ്റ്റോ ദേവസി എന്ന 35കാരനാണ് മരിച്ചത്.
കൂടുതൽ വായിക്കൂ12:56 PM
കോഴിക്കോട് സ്കൂളിൽ നിന്നും കാണാതായ 13കാരൻ പൂനെയിൽ ചായ വിൽക്കാൻ പോകുമെന്ന് പറഞ്ഞിരുന്നതായി സഹപാഠി
രണ്ട് വർഷം മുമ്പ് ബിഹാറിലെ കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുമ്പോഴും ഈ വിദ്യാർത്ഥി ക്ലാസിൽ നിന്ന് ചാടിപ്പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കൂ12:52 PM
എമ്പുരാൻ: ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍, 'വിവാദ രംഗങ്ങള്‍ നീക്കും'
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍.
കൂടുതൽ വായിക്കൂ12:21 PM
'ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വഖഫ് ബിൽ, ബില്‍ ഒരു മതത്തിനും എതിരല്ല': രാജീവ് ചന്ദ്രശേഖർ
കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കൂടുതൽ വായിക്കൂ11:58 AM
മാർച്ച് 9ന് റെക്കോർഡ് തീർത്ത് ജിയോ, ചൈന മൊബൈലിനെ മറികടന്നു; ഒറ്റ ദിവസം പ്രോസസ് ചെയ്തത് 50 കോടി ജിബി ഡേറ്റ
ചൈനീസ് ടെലികോം ഭീമനായ ചൈന മൊബൈലിന്റെ റെക്കോർഡ് റിലയൻസ് ജിയോ മറികടന്നു. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ ദിനത്തിൽ 500 ദശലക്ഷം ജിഗാബൈറ്റ് ഡാറ്റയാണ് ജിയോ പ്രോസസ്സ് ചെയ്തത്.
കൂടുതൽ വായിക്കൂ11:48 AM
വിവാദം കത്തുന്നു, ടിക്കറ്റുകള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു, ഞായറാഴ്ച എമ്പുരാൻ അഡ്വാൻസായി നേടിയത് വൻ തുക
മോഹൻലാലിന്റെ എമ്പുരാന്റെ ഞായറാഴ്‍ചത്തെ അഡ്വാൻസ് കളക്ഷൻ പുറത്ത്.
കൂടുതൽ വായിക്കൂ11:34 AM
കാസർകോട് സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കൂടുതൽ വായിക്കൂ11:27 AM
'200 കുട്ടികളുടെ ഉപ്പയും ഉമ്മയുമായി'; ലഹരിക്കടിമയായ മകന്‍റെ ക്രൂരതയിൽ തകർന്ന ദമ്പതികളെ ചേർത്തുനിർത്തി ഈ സ്കൂൾ
കൊടുങ്ങല്ലൂർ സ്വദേശികളായ അബ്ദുൾ ജലീലിനും സീനത്തിനും എല്ലാ മാസവും ഓരോ കുട്ടിയുടെയും വീട്ടിൽ നിന്നെത്തിക്കുന്ന സാധനങ്ങൾ സ്വരുക്കൂട്ടി ഭക്ഷ്യകിറ്റുകൾ നൽകും
കൂടുതൽ വായിക്കൂ11:23 AM
വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും, ഇന്ത്യ സഖ്യം ബില്ലിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായിക്കൂ11:16 AM
തൃത്താല ഞാങ്ങാട്ടിരിയിൽ വാടക ക്വാർട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി
രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അയൽവാസികൾ വീട്ടിൽ കയറി നോക്കിയപ്പോഴാണ് മുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ ബഷീറിനെ കാണുന്നത്.
കൂടുതൽ വായിക്കൂ11:02 AM
ശബരിമല ദർശനത്തിനാണ് അനുമതി, താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്തത് വീഴ്ച; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്
എന്നാൽ 10 ദിവസമായിട്ടും ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിട്ടില്ല. തുടർനടപടി എസ്പി തീരുമാനിക്കുമെന്ന് മെമ്മോ നൽകിയ തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.
കൂടുതൽ വായിക്കൂ11:01 AM
പ്രധാനമന്ത്രി മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്; പ്രധാനമന്ത്രിയായതിന് ശേഷം ആദ്യസന്ദർശനം
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മോദിക്കൊപ്പമുണ്ടായിരുന്നു.
കൂടുതൽ വായിക്കൂ10:43 AM
തിരുവനനതപുരം മൃഗശാലയിലെ മലിനജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാക്കിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
തിരുവനന്തപുരം മൃഗശാലയിലെ മലിന ജല സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാണെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയായെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
കൂടുതൽ വായിക്കൂ10:31 AM
നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം: തുടർനടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകും. ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
കൂടുതൽ വായിക്കൂ10:11 AM
ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ
3000 രൂപയായിരുന്നു എടുത്തത്. ആകെ പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു.
കൂടുതൽ വായിക്കൂ10:04 AM
വാഹന പരിശോധനയ്ക്കിടെ ബൈക്കിന് കൈ കാണിച്ചു, 2 പൊലീസുകാരെ വെട്ടിച്ച് നീങ്ങി മറ്റൊരാളെ ഇടിച്ചിട്ട് രക്ഷപ്പെട്ടു
വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫീസർക്ക് ബൈക്കിടിച്ച് ഗുരുതര പരിക്ക്. രാകേഷ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
കൂടുതൽ വായിക്കൂ9:42 AM
മൈലാഞ്ചി തണുപ്പും പുത്തനുടുപ്പുകളും; ചെറിയ പെരുന്നാളിനെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിൽ വിശ്വാസികൾ
ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ കേരളത്തിൽ ഈദുൽ ഫിത്തർ ആഘോഷിക്കും.
കൂടുതൽ വായിക്കൂ9:24 AM
താമരശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കൂടുതൽ വായിക്കൂ9:16 AM
'ആദ്യം കെഡ്‍ലി എന്നായിരുന്നു പേര്, ഇന്ത്യയിലെത്തിയപ്പോഴാണത്രേ ഇഡ്ഡലിയായത്', ഒരു ഇഡ്ഡലിയുണ്ടാക്കിയ കഥ
2015 മുതലാണ് ഇഡ്ഡലിക്കായി ഒരു ദിനം മാറ്റിവച്ച് തുടങ്ങിയത്. ഇഡ്ഡലി കിങ് എന്ന് അറിയപ്പെടുന്ന തമിഴ്‌നാട് സ്വദേശി എം. ഇനിയവനാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍.
കൂടുതൽ വായിക്കൂ9:15 AM
കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത; നാളെ പെരുന്നാളിന് സാധ്യതയെന്ന് ഹുസൈൻ മടവൂർ
പെരുന്നാൾ സന്ദേശത്തിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിനും ഉപയോഗപ്പെടുത്തുമെന്നും വഖഫ് വിഷയം ഉന്നയിക്കുമെന്നും ഹുസൈൻ മടവൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ9:14 AM
എമ്പുരാനെക്കുറിച്ച് വൻ പ്രഖ്യാപനവുമായി പൃഥ്വിരാജ് രംഗത്ത്, 'അതൊക്കെ ചലഞ്ചിംഗായിരുന്നു'
എമ്പുരാനെക്കുറിച്ച് വൻ പ്രഖ്യാനവുമായി പൃഥ്വിരാജ്.
കൂടുതൽ വായിക്കൂ9:01 AM
കൊച്ചിയിൽ രണ്ടിടങ്ങളിലായി വൻ ലഹരി വേട്ട; എംഡിഎംഎയുമായി 2 പേർ പിടിയിൽ, എളമക്കരയിൽ പിടികൂടിയത് 500 ഗ്രാം എംഡിഎംഎ
കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്നായി MDMA-യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലും ആലുവയിലുമായിരുന്നു ലഹരി വേട്ട.
കൂടുതൽ വായിക്കൂ8:56 AM
ഐബി ഉദ്യോഗസ്ഥയുടെ മരണം; മലപ്പുറം സ്വദേശി സുകാന്ത് ഒളിവിൽ, ഇയാൾക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്ന് സുഹൃത്തുക്കൾ
ആഹാരം കഴിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് സുഹൃത്ത് സുകാന്ത് സാമ്പത്തികമായി മകളെ ചൂഷണം ചെയ്തുവെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വായിക്കൂ8:54 AM
നാട്ടുകാരുടെ ദുരിതവും പ്രതിഷേധവും; താമരശ്ശേരിയിലെ ഫ്രഷ് കട്ടിന്റെ ലൈസൻസ് പുതുക്കില്ലെന്ന് പഞ്ചായത്ത്
താമരശ്ശേരി അമ്പയത്തോട്ടെ ഫ്രഷ് കട്ടിന്റെ ലൈസൻസ് പുതുക്കേണ്ടെന്ന് കാട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. മലിനീകരണ പ്രശ്നങ്ങൾ പരിഹരിച്ചാൽ ലൈസൻസ് പുതുക്കുന്നത് പരിഗണിക്കും.
കൂടുതൽ വായിക്കൂ8:47 AM
നായ ആക്രമിക്കാൻ വന്നപ്പോൾ ചെറുമകൾ കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു; സംഭവം പാലക്കാട്
പാലക്കാട് ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തിൽ വീണത്.
കൂടുതൽ വായിക്കൂ8:15 AM
ഗാസയിൽ ഈജിപ്തും ഖത്തറും നിർദേശിച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നുവെന്ന് ഹമാസ്
ഗാസയിൽ വെടിനിർത്തൽ കൊണ്ടുവരാനുള്ള ഈജിപ്ത്-ഖത്തർ കരാർ ഹമാസ് അംഗീകരിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ട്.
കൂടുതൽ വായിക്കൂ7:57 AM
തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
മൃതദേഹത്തിന്റെ അരികിൽ നിന്ന് ഇലക്ട്രിക് വയറുകൾ കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം തുടങ്ങി.
കൂടുതൽ വായിക്കൂ7:37 AM
എമ്പുരാൻ; വെട്ടാൻ തീരുമാനിച്ചിട്ടും വിമർശനങ്ങൾ തുടരുന്നു, പിന്തുണയുമായി ഡിവൈഎഫ്ഐ, പ്രതികരിക്കാതെ അണിയറക്കാർ
മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ വെട്ടാൻ തീരുമാനിച്ചിട്ടും തീരാതെ എമ്പുരാൻ വിവാദം. സിനിമക്കെതിരായ വിമർശനം തുടരുകയാണ് സംഘ പരിവാർ അനുകൂലികൾ. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയിൽ ഐക്യ ദാർഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. അതേസമയം, വിമർശനങ്ങൾ കടുക്കുമ്പോഴും അണിയറക്കാർ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
7:37 AM
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും; 3 ജില്ലകളിൽ യെല്ലോ അലർട്ട്, താപനിലയിൽ മാറ്റമുണ്ടാവില്ല
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടും. എങ്കിലും പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല.
7:36 AM
പ്രധാനമന്ത്രിയായതിന് ശേഷം മോദി ആദ്യമായി ആർഎസ്എസ് ആസ്ഥാനത്ത്; മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചു.
7:36 AM
റീ എഡിറ്റഡ് പതിപ്പ് എത്താൻ ദിവസങ്ങൾ; വെട്ടിമാറ്റും മുമ്പേ കാണാൻ ജനത്തിരക്ക്, നഗരത്തിലെവിടേയും സീറ്റില്ല
മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് വ്യാഴാഴ്ചയോടെ തിയറ്ററുകളിൽ എത്തും. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിയ്ക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റാൻ ആലോചന ഉണ്ടെങ്കിലും സിനിമയിൽ ഉടനീളം ആവർത്തിക്കുന്ന ഈ പേര് മാറ്റാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. സിനിമയിൽ ഭേദഗതി വരുത്തിയാൽ വീണ്ടും സെൻസർ ബോർഡ് കാണണം എന്നാണു ചട്ടം. അതിനാൽ നടപടിക്രമം പൂർത്തിയാക്കി സിനിമയുടെ പരിഷ്കരിച്ച പതിപ്പ് തിയറ്ററിൽ എത്താൻ വ്യാഴാഴ്ച എങ്കിലും ആകും.
7:36 AM
ഈദിന് ശേഷം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കാം, കേന്ദ്ര സർക്കാരിന് മാത്രമേ ഇടപെടാനാവൂ'; ആക്ഷൻ കൗൺസിൽ
യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്. നിമിഷ തന്ന സന്ദേശം തള്ളിക്കളയാനാകില്ല, ഈദിന് ശേഷം ഒരു പക്ഷേ വധശിക്ഷ നടപ്പാക്കാൻ നടപടികൾ തുടങ്ങാം. ഈ സാഹചര്യത്തിൽ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം. ഇനി കേന്ദ്രത്തിന് മാത്രമേ ഈക്കാര്യത്തിൽ സഹായിക്കാനാകൂ എന്നും ദീപാ ജോസഫ് വ്യക്തമാക്കി. ഇന്നലെയാണ് ജയിൽ അധികൃതർക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നു എന്നുള്ള നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്.