ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു.ഗുജറാത്ത് ദീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്
അഹമ്മദാബാദ്: ഗുജറാത്തിലെ ദീസയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഗുജറാത്ത് സര്‍ക്കാര്‍ ലൈസന്‍സില്ലാതെയാണ് പടക്കനിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതോടെ രണ്ടുപേരെ ആറസ്റ്റു ചെയ്തു. ഇന്നുരാവിലെയാണ് ബനസ്കന്ത ജില്ലയിലെ ദിസയിലുള്ള വ്യവസായ മേഖലയില്‍ പടക്കനിര്‍മ്മാണ ശാലയിലും സൂക്ഷിപ്പ് കേന്ദ്രത്തിലും പൊട്ടിത്തെറിയുണ്ടാകുന്നത്.
കെട്ടിടത്തിന്‍റെ ചില ഭാഗങ്ങള്‍ പോട്ടിതെറിയിൽ തകര്‍ന്നു. ഉടന്‍ തന്നെ ദിസയിലെ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഫാക്ടറിയുടെ സ്ലാബ് തകര്‍ന്നുവീണത് വെല്ലുവിളിയായി. സ്ലാബിനടിയില്‍ കുടുങ്ങിയവരാണ് മരിച്ചവരില്‍ അധികവും. ആദ്യം 10 പേരെ പുറത്തെടുത്തെങ്കിലും അതില്‍ ആറുപേര‍് മരിച്ചിരുന്നു. പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് കെട്ടിടങ്ങള്‍കടിയില്‍ നിന്നും മറ്റുള്ളവരെ പുറത്തെത്തിച്ചത്.
അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. മരിച്ചവരെല്ലാം മദ്യപ്രദേശ് സ്വദേശികളാണ്. 22 ജോലിക്കാരായിരുന്നു അവിടെ ജോലിയെടുത്തിരുന്നത്. ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷമുള്ള നിഗമനം. വിശദമായ അന്വേഷണം തുടങ്ങി. ഇതിനിടെ, പടക്ക നിര്‍മ്മാണശാല അനധികൃതമായാണ് പ്രവര്‍ത്തിച്ചതെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. പടക്കം സൂക്ഷിക്കാനുള്ള അനുമതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഉടമയെയും മാനേജറെയും അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രുപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ഗുജറാത്ത് സര്‍ക്കാർ ധനസഹായം പ്രഖ്യാപിച്ചു.