ഭാര്യക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, 42 കാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്; അറസ്റ്റിൽ

Published : Apr 05, 2025, 04:29 PM IST
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, 42 കാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്; അറസ്റ്റിൽ

Synopsis

വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ നൂറുല്ല ഹൈദർ ചുറ്റികയെടുത്ത് അസ്മയുടെ തലയിൽ പലതവണ അടിക്കുകയായിരുന്നു

നോയിഡ: ദില്ലിയിൽ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. നോ നോയിഡയിലെ സെക്ടർ 15ൽ താമസിക്കുന്ന അസ്മ ഖാൻ(42) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അസ്മയുടെ ഭർത്താവ് നൂറുല്ല ഹൈദറിനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്നു  അസ്മാ ഖാൻ. അസ്മാ ഖാനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് നൂറുല്ല കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ഭാര്യയെ സംശയിച്ച് നൂറുല്ല വഴക്കിടുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ നൂറുല്ല ഹൈദർ ചുറ്റികയെടുത്ത് അസ്മയുടെ തലയിൽ പലതവണ അടിക്കുകയായിരുന്നു. പിതാവ് അമ്മയെ തല്ലിയ വിവരം മകനാണ് പൊലീസിൽ അറിയിച്ചത്. 2005ൽ ആണ് നൂറുല്ലയും അസ്മയും വിവാഹിതരാകുന്നത്. ഇവർക്ക് എഞ്ചിനീയറിങ് വിദ്യാർഥിയായ ഒരു മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും ഇവർക്കുണ്ട്.

മകൻ കൺട്രോൾ റൂം നമ്പരിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സഥലത്തെത്തി നൂറുല്ലയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ അസ്മയുടെ മമൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിഹാർ സ്വദേശിയായ നൂറുല്ല എഞ്ചിനീയറിങ് ബിരുദധാരിയായാണ്. ഇയാൾ നിലവിൽ തൊഴിൽരഹിതനാണ്. നൂറുല്ലയെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

Read More : പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു