വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍സുഹൃത്തിനെ കുത്തി, ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേരും ഗുരുതരാവസ്ഥയിൽ

ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചത്

Man stabs friend after she refuses to marry and he attempts to suicide

ദില്ലി: ദില്ലിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്. ഞായറാഴ്ച രാത്രിയായിരുന്നു ക്രൂരമായ സംഭവം. പെണ്‍കുട്ടിയെ പല തവണ കുത്തിപ്പരിക്കേല്‍പ്പിച്ച 20 കാരനായ യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പൊലീസ് പറയുന്നതനുസരിച്ച് ഇരുവരും ഒരു വര്‍ഷമായി പരിചയത്തിലാണ്. എന്നാല്‍ ബന്ധം തുടരാനോ വിവാഹം കഴിക്കാനോ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നില്ല. 

ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തിലാണ്  ഗുരുതര പരിക്ക്. അതിക്രമത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നത് കാണാം. സ്വയം കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ ബോധരഹിതനായി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിക്ക് ചുറ്റും ആളുകള്‍ കൂടി സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

Latest Videos

സംഭവസ്ഥലത്തെത്തിയ പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് പ്രതി പെണ്‍കുട്ടിയെ കുത്തിയ കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതികരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Read More:ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം, പെണ്‍കുട്ടിയെ 7 ദിവസം പല ഹോട്ടലുകളിൽ എത്തിച്ചത് 20 ലധികം പേർ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!