ഡിസിസി പ്രസിഡന്‍റുമാർക്ക് ഇനി നിർണ്ണായക റോൾ,സ്ഥാനാർത്ഥി നിർണ്ണയ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും

പാർട്ടിയെ കേഡർ സ്വഭാവത്തിലെത്തിക്കാനാണ് 'ഡിസിസി അധ്യക്ഷന്മാർക്ക് നിർണ്ണായക റോൾ നൽകുന്നതെന്ന് വിശദീകരണം

DCC presidents to get important role in congress central election committee

അഹമ്മദാബാദ്: ഡിസിസി പ്രസിഡന്‍റുമാർക്ക് ഇനി മുതൽ കേന്ദ്രത്തിലും നിർണ്ണായക റോൾ.കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും.സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഡിസിസി പ്രസിഡന്‍റുമാരുടെ  ശുപാർശ പരിഗണിക്കും.എഐസിസി  നീക്കത്തിൽ പിസിസി അധ്യക്ഷന്മാർക്കും പാർലമെന്‍ററി  പാർട്ടി നേതാക്കൾക്കും അതൃപ്തിയുണ്ട്.
പാർട്ടിയെ കേഡർ സ്വഭാവത്തിലെത്തിക്കാനാണ് 'ഡിസിസി അധ്യക്ഷന്മാർക്ക് നിർണ്ണായക റോൾ നൽകുന്നതെന്ന് പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സി പി എമ്മിന്‍റേയും   ബിജെപിയുടെയും കേഡർ സംവിധാനം ഉയർത്തുന്ന വെല്ലുവിളി നേരിടേണ്ടതുണ്ട്.താഴേതട്ടിൽ പാർട്ടി സജീവമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

 

Latest Videos

tags
vuukle one pixel image
click me!