മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും വിമർശനം
ദില്ലി:സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് മുൻ ത്രിപുര മുഖ്യമന്ത്രിയും എംപിയുമായ ബിപ്ലവ് കുമാർദേവിന്‍റെ പരിഹാസം. തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല.പാർട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം. തനിക്ക് പക്ഷേ എം എ ബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരും. മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും അദ്ദേഹ വിമർശിച്ചു
ജനറൽ സെക്രട്ടറിയായ ശേഷം കഴിഞ്ഞ ദിവസം ആദ്യമായി തിരുവനന്തപുരത്തെതിയ എംഎ ബേബിക്ക് എകെജി സെന്‍ററിന് മുന്നിൽ ഊഷ്മള സ്വീകരണം നല്‍കി. നേതാക്കളും പാർട്ടി പ്രവർത്തകരും റെഡ് വളണ്ടിയർമാരും അടക്കം വലിയ നിരയാണ് എംഎ ബേബിയെ കാത്തുനിന്നത്. രാജ്യം വലിയ വെല്ലുവിളി നേരിടുമ്പോൾ കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ സിപിഎമ്മിനുണ്ടെന്ന് എംഎ ബേബി പറഞു. ദേശീയ തലത്തിൽ അതിനായി പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു