ഒഴിഞ്ഞ ട്രെയിനില്‍ 55 കാരിയെ പീഡിപ്പിച്ചു; റെയില്‍വേ പോര്‍ട്ടര്‍ അറസ്റ്റില്‍

ക്രൂരമായ ഈ സംഭവത്തിന് ശേഷം പീഡനത്തിനിരയായ സ്ത്രീ ബാന്ദ്ര ജിആര്‍പി സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.  നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
 

55 year old woman raped at train in bandra porter arrested

 

മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഒഴിഞ്ഞ ട്രെയിനില്‍ പീഡനം. 55 വയസ്സുള്ള സ്ത്രീയാണ് പീഡനത്തിനിരയായത്.  ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹരിദ്വാറില്‍ നിന്ന് ബാന്ദ്രയിലെത്തിയതായിരുന്നു ഇവര്‍. കൂടെ ഒരു ബന്ധുവും ഉണ്ടായിരുന്നു. അയാള്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി പ്ലാറ്റ്ഫോമിന് പുറത്തേക്കിറങ്ങയപ്പോഴാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്.

Latest Videos

ബന്ധു പുറത്തേക്കുപോയ സമയം യുവതി പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങി. അല്‍പ്പ സമയത്തിനു ശേഷം ഉണര്‍ന്ന സ്ത്രീ മുന്നിലുണ്ടായിരുന്ന ട്രെയിനിന്‍റെ ഒരു കോച്ചിലേക്ക് കയറുകയും വിശ്രമിക്കുകയുമായിരുന്നു. ഈ സമയത്താണ് ട്രെയിനില്‍ ഉണ്ടായിരുന്ന പോര്‍ട്ടര്‍ സ്ത്രീയെ പീഡിപ്പിച്ചത്. ബന്ധു തിരിച്ചെത്തിയപ്പോള്‍ സ്ത്രീ ആക്രമിക്കപ്പെടുകയായിരുന്നു. ബന്ധുവിനെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു.

ക്രൂരമായ ഈ സംഭവത്തിന് ശേഷം പീഡനത്തിനിരയായ സ്ത്രീ ബാന്ദ്ര ജിആര്‍പി സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.  നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

 

Read More: കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!