ചർമ്മം സുന്ദരമാക്കാൻ അവാക്കാഡോ ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ചർമ്മത്തെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി സഹായിക്കുന്ന അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ.

avocado face pack for healthy and glow skin

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചൊരു പഴമാണ് അവാക്കാഡോ. അവാക്കാഡോ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തും. സ്ത്രീകൾ പതിവായി അവാക്കാഡോ കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികതയും ഉറപ്പും മെച്ചപ്പെടുത്തുമെന്ന് സഹായിക്കുന്നതായി ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ചർമ്മത്തെ സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി സഹായിക്കുന്ന അവാക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

Latest Videos

രണ്ട് സ്പൂൺ അവാക്കാഡോയുടെ പേസ്റ്റും അൽപം ഓട്സ് പൊടിച്ചതും രണ്ട് സ്പൂൺ പാലും ചേർത്ത് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്

രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റും അൽപം രണ്ട് സ്പൂൺ പഴം പേസ്റ്റാക്കിയതും യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.  നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

അൽപം അവാക്കാഡോ പേസ്റ്റും കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്. 

മധുര പാനീയങ്ങൾ പതിവായി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ

 

 

vuukle one pixel image
click me!