
മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കാണുന്നുണ്ട്. ചർമ്മത്തെ സുന്ദരമാക്കാൻ എപ്പോഴും പ്രൃകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പന്നമായതിനാൽ തക്കാളി ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വീക്കം കുറയ്ക്കാനും, അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സംരക്ഷണം നൽകാനും ഇവയ്ക്ക് കഴിയും. ചർമ്മത്തിന് തിളക്കം നൽകാനും, എണ്ണമയം കുറയ്ക്കാനും തക്കാളി സഹായിച്ചേക്കാം. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. ചർമ്മത്തെ സുന്ദരമാക്കാൻ പരീക്ഷിക്കാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ..
ഒന്ന്...
രണ്ട് സ്പൂൺ തക്കാളി നീരിലേക്ക് അൽപം അൽപം റോസ് വാട്ടർ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.
രണ്ട്...
രണ്ട് സ്പൂൺ തക്കാളി നീരും അൽപം മഞ്ഞൾ പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. കറുത്ത പാടുകൾക്കും മറ്റ് തരത്തിലുള്ള ഹൈപ്പർപിഗ്മെന്റേഷനും കാരണമാകുന്ന പിഗ്മെന്റ് മെലാനിൻ ഉൽപാദനത്തെ മഞ്ഞൾ തടയുന്നു.
മൂന്ന്...
അൽപം കറ്റാർവാഴ ജെല്ലും തക്കാളി നീരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താമോ ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam