ശരീരത്തിൽ അയണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ഏഴ് ലക്ഷണങ്ങള്‍

ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച.

7 iron deficiency signs you should not ignore

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് അയണ്‍ അഥവാ ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും പേശികളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കുമൊക്കെ ഇരുമ്പ് ആവശ്യമാണ്.  ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. 

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: 

Latest Videos

1. അമിത ക്ഷീണവും തളര്‍ച്ചയും 

അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്‍റെ കുറവു മൂലം പലര്‍ക്കുമുണ്ടാകാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ഉന്മേഷക്കുറവ് തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണാം. 

2. വിളറിയ ചര്‍മ്മം

വിളര്‍ച്ച, വിളറിയ ചര്‍മ്മം തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

3. നഖങ്ങള്‍ പൊട്ടി പോവുക

നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. 

4. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് 

ഇരുമ്പിന്‍റെ കുറവു മൂലം ചിലരില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം. 

5. തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

6. കാലുകളും കൈകളും തണുത്തിരിക്കുക

കാലുകളും കൈകളും തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവു മൂലമാകാം.  

7. തലക്കറക്കം, തലവേദന

തലക്കറക്കം, തലവേദന തുടങ്ങിയവയും  ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: 

ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്,  മാതളം,  ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡയറ്റില്‍ മത്തങ്ങ ഉള്‍പ്പെടുത്തൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍

vuukle one pixel image
click me!