orange juice
ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓറഞ്ച് പതിവായി കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
papaya
പപ്പായയിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പപ്പായയിൽ 20 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. പപ്പായ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
nuts
അണ്ടിപ്പരിപ്പിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ഉൾപ്പെടുന്നു. എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ഇവ. മഗ്നീഷ്യം കാൽസ്യം ആഗിരണം ചെയ്യാനും അസ്ഥികളിൽ നിലനിർത്താനും സഹായിക്കുന്നു.
banana
വാഴപ്പഴം മഗ്നീഷ്യത്തിന്റെ ഉറവിടമാണ്. ദഹനത്തെ സഹായിക്കുന്നതോടൊപ്പം തന്നെ എല്ലുകളെ ശക്തിപ്പെടുത്താൻ ദിവസവും ഒരു വാഴപ്പഴം കഴിക്കാം. അസ്ഥികളുടെ ഘടനയുടെ വികാസത്തിന് ആവശ്യമായ വിറ്റാമിൻ ഡിയും ഇതിലുണ്ട്.