മുഖത്തെ കറുത്ത പാടുകളും കഴുത്തിന് ചുറ്റുമുള്ള കറുപ്പും അകറ്റാം; ഈ പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ

മു‌ഖത്തെ ചുളിവുകളും കറുത്തപാടുകളും പ്രായം വിളിച്ചു പറയാൻ തുടങ്ങിയോ? എങ്കിൽ ചർമത്തിന് പ്രത്യേക ശ്രദ്ധ നൽകാൻ സമയമായി. വിലയേറിയ കോസ്മറ്റിക് ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കാതെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താം. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ ഇതാ വീട്ടിൽ തന്നെ പ്രകൃതിദത്ത മാർ​ഗങ്ങളുണ്ട്...

face packs for healthy and glow skin
ഹണി ഫേസ് പാക്ക്: ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും ഹണി ഫേസ് പാക്ക് ഏറെ നല്ലതാണ്. പപ്പായ പേസ്റ്റും അൽപം തേനും ചേർത്ത് മുഖത്തിടുക. 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മം കൂടുതൽ ലോലമാകാനും മുഖത്തെ കറുത്തപ്പാടുകൾ മാറാനും ഈ പാക്ക് സഹായിക്കും.
face packs for healthy and glow skin
കിവി ഫേസ് പാക്ക്: ചർമ്മത്തെ മൃദുവും മിനുസമാർന്നതും തിളക്കമുള്ളതുമാക്കി മാറ്റാൻ കിവിയ്ക്ക് കഴിവുണ്ട്. രണ്ട് ടീസ്പൂൺ കിവി ജ്യൂസും അൽപം അവക്കാഡോ പേസ്റ്റും ചേർത്ത് മിശ്രിതമാക്കുക. ശേഷം15 മിനിട്ട് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഈ പാക്ക് ​ഗുണം ചെയ്യും.

മിൽക്ക് ഫേസ് പാക്ക്: മുഖത്തെ ചുളിവുകൾ മാറാനും കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും മികച്ചതാണ് കുക്കുമ്പർ മിൽക്ക് ഫേസ് പാക്ക്. മൂന്ന് ടീസ്പൂൺ പാലും ഒരു നുള്ള് മഞ്ഞളും അൽപം വെള്ളരിക്ക നീരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളയുക.
മാമ്പഴ ഫേസ് പാക്ക്: മുഖക്കുരു, ചുളിവുകൾ, പ്രായമാകുന്ന ചർമ്മം, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള മികച്ച ഫേസ് പാക്കാണ് ഇത്. മാമ്പഴ പൾപ്പിൽ അതിൽ ധാരാളം വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, മറ്റ് ധാരാളം പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പ്രായമാകുന്നതിന്റെ പാടുകൾ നീക്കം ചെയ്യാനും മോയ്സ്ചറൈസ് ചെയ്യാനും ജലാംശം കുറയ്ക്കാനും ചർമ്മത്തെ മൃദുവാക്കാനും ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. മാമ്പഴത്തിന്റെ പൾപ്പ് മുഖത്ത് തേച്ചിടുക. 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ ഇരുണ്ട നിറം മാറാൻ ഈ പാക്ക് ​സഹായിക്കും.
മത്തങ്ങ ഫേസ് പാക്ക്: മത്തങ്ങയുടെ പൾപ്പ് മുട്ടയുടെ വെള്ള, തേൻ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കഴുത്തിലും പുരട്ടുക. ഏകദേശം 20 മിനിട്ടിന് ശേഷം കഴുകിക്കളയുക. മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിക്കാനും കരുവാളിപ്പ് മാറാനും ഈ പാക്ക് സഹായിക്കും.

Latest Videos

click me!