മഗ്നീഷ്യത്തിന്‍റെ കുറവ്; തിരിച്ചറിയേണ്ട എട്ട് ലക്ഷണങ്ങള്‍

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നിരവധി ശാരീരിക പ്രവർത്തനങ്ങളിലും നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പേശിവലിവ്

Latest Videos

മഗ്നീഷ്യത്തിന്‍റെ അഭാവം മൂലം പേശിവലിവ്, മരവിപ്പ്, എല്ലുകള്‍ക്ക് ബലക്കുറവ് തുടങ്ങിയവ ഉണ്ടാകാം. 

2. അമിത ക്ഷീണം 

മഗ്നീഷ്യം കുറവിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജവും അമിത ക്ഷീണവുമാണ്. 

3. വിശപ്പ് കുറയുക, ഛര്‍ദ്ദി, ഓക്കാനം 

മഗ്നീഷ്യത്തിന്‍റെ കുറവു മൂലം വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയുകയും അതുപോലെ തന്നെ മലബന്ധം, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയവയും ഉണ്ടാകാം. 

4. ക്രമരഹിതമായ ഹൃദയമിടിപ്പ്

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും അതുപോലെ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനും സാധ്യത ഉണ്ട്. 

5. തലവേദന, മൈഗ്രേയ്ൻ

തലവേദന, മൈഗ്രേയ്ൻ എന്നിവയും മഗ്നീഷ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം. 

6. ഉറക്കക്കുറവ്

മഗ്നീഷ്യത്തിന്‍റെ കുറവു മൂലം ഉറക്കക്കുറവും ഉണ്ടാകാം.

7.  വിഷാദം, ഉത്കണ്ഠ

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവയും ഉണ്ടാകാം. 

8. ചോക്ലേറ്റിനോടുള്ള കൊതി

ചിലര്‍ക്ക് ചോക്ലേറ്റിനോടുള്ള കൊതി തോന്നുന്നതും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവ് മൂലമാകാം. 

മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: 

ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, ബദാം, അവക്കാഡോ, ഫ്ലക്സ് സീഡ്, പയറുവര്‍ഗങ്ങള്‍, വാഴപ്പഴം, ഡാര്‍ക്ക് ചോക്ലേറ്റ്, ഓട്സ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കൂ, ഈ അഞ്ച് ആരോഗ്യ പ്രശ്നങ്ങളെ തടയാം

click me!