നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ചര്‍മ്മത്തില്‍ മഞ്ഞ നിറം അഥവാ വിളര്‍ച്ചയൊക്കെ ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12ന്‍റെ കുറവു മൂലമാകാം. കൂടാതെ കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക എന്നിവയും ഇതിന്‍റെ ലക്ഷണങ്ങളാണ്.
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഡിഎന്‍എയുടെ നിര്‍മാണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ഏറെ പ്രധാനമാണ്. ഇതിന്‍റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്. നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ചര്‍മ്മത്തില്‍ മഞ്ഞ നിറം അഥവാ വിളര്‍ച്ചയൊക്കെ ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12ന്‍റെ കുറവു മൂലമാകാം. കൂടാതെ കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വരുക എന്നിവയും ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരത്തില്‍ വിറ്റാമിന്‍ ബി12 അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പാല്‍
undefined
പാലില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. അതിനാല്‍ പതിവായി പാല്‍ കുടിക്കാന്‍ ശ്രമിക്കുക.
2. മുട്ട
മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു മുട്ട ദിവസവും കഴിക്കുന്നത് നല്ലതാണ്.
3. ചിക്കന്‍
ചിക്കന്‍ പോലെയുള്ള മാംസങ്ങളിലും വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു.
4. സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ മത്സ്യങ്ങളിലും വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. തൈര്
വിറ്റാമിന്‍ ബി 12 ഉള്ളതിനാല്‍ തൈരും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. പനീര്‍
പനീരിലും വിറ്റാമിന്‍ ബി 12 അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. സോയാ ഉല്‍പ്പന്നങ്ങള്‍
സോയാ ഉല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
8. മഷ്റൂം
മഷ്റൂം അഥവാ കൂണിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
9. ബീറ്റ്റൂട്ട്
വിറ്റാമിൻ ബി 12ന്‍റെ കുറവുള്ളവര്‍ക്ക് ബീറ്റ്റൂട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
10. വാഴപ്പഴം
വാഴപ്പഴത്തിലും ബി12 ഉണ്ട്. അതിനാല്‍ ഇവയും വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ തന്നെ, നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: ശരീരത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുറഞ്ഞാലുള്ള സൂചനകള്‍