ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
നവ്യയുടെ ഏഴാം മാസ ചടങ്ങുകൾക്കായി കനകയും ഗോവിന്ദനും നന്ദുവും അനന്തപുരിയിൽ എത്തിക്കഴിഞ്ഞു. നയനയും ദേവയാനിയും ഒന്നിച്ച കാര്യം കനകയ്ക്കും നന്ദുവിനും ഗോവിന്ദനും അറിയാം. എങ്കിൽ പിന്നെ അമ്മായിയമ്മയുടെയും മരുമകളുടെയും നാടകം അങ്ങ് പൊളിക്കാൻ നയനയെ കൂടി വീട്ടിലേയ്ക്ക് കൊണ്ടുപോകാമെന്ന് കനകയും നന്ദുവും തീരുമാനിക്കുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.
-------------------------
തനിയ്ക്ക് നടുവിന് വയ്യെന്നും മോൾ കൂടി വന്നാൽ അമ്മയ്ക്ക് സഹായമായേനെ എന്നും കനക വിദഗ്ദമായി നയനയോട് പറയുകയാണ് . അത് മാത്രമല്ല താൻ പോലീസ് ട്രെയിനിങ് ക്യാമ്പിന് പോകുന്നതിന് മുൻപ് തന്റെ രണ്ട് ചേച്ചിമാരും തനിക്കൊപ്പം രണ്ട് ദിവസം വന്ന് നിൽക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നന്ദുവും കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ ആദർശേട്ടനോട് സമ്മതം ചോദിച്ച ശേഷം താനും വരാമെന്ന് നയന അമ്മയോടും നന്ദുവിനോടും പറഞ്ഞു.
അങ്ങനെ നയന വീട്ടിലേയ്ക്ക് പോകുന്ന കാര്യത്തെപ്പറ്റി ആദർശിനോട് സംസാരിക്കുകയും ആദർശ് സമ്മതം നൽകുകയും ചെയ്തു . എന്നാൽ അമ്മായിയമ്മ ഒരുപക്ഷെ സമ്മതിച്ചേക്കില്ല എന്നും അതുകൊണ്ട് മുത്തശ്ശനോട് ഇക്കാര്യം ഒന്ന് പറയാൻ പറ്റുമോ എന്നും നയന ആദർശിനോട് സൂചിപ്പിച്ചു . ആദർശ് നേരെ മുത്തശ്ശനോട് കാര്യം അവതരിപ്പിച്ചു. ദേവയാനിയെ വിളിച്ച് മുത്തശ്ശൻ കാര്യം പറയുകയും ഒടുവിൽ ദേവയാനി തന്നെ നയനയോട് പൊക്കോളാൻ പറയുകയും ചെയ്തു. എന്നാൽ നയനയോട് വീട്ടിലേയ്ക്ക് പൊക്കോളാൻ പറയുമ്പോഴും പൂർണ്ണ സമ്മതം ദേവയാനിക്ക് ഉണ്ടായിരുന്നില്ല. മരുമകളെ ഇപ്പൊ ജീവനല്ലേ അമ്മായിയമ്മയ്ക്ക് . കനകയും നന്ദുവും ആവട്ടെ രണ്ടുപേരുടെയും മുഖത്തെ ഭാവമാറ്റങ്ങൾ കണ്ട് ചിരിക്കുകയായിരുന്നു . ആഹാ ..എന്താ അഭിനയമെന്ന് രണ്ടുപേരും മനസ്സിൽ ചിന്തിച്ചു.
എന്തായാലും വീട്ടിൽ പോകാൻ ഒരുങ്ങുകയാണ് നയന . ആരും കാണാതെ ദേവയാനി നയനയുടെ മുറിയിലെത്തുകയും മോൾ അധിക ദിവസം അവിടെ നിൽക്കരുത്, എനിക്കിപ്പോൾ നിന്നെ കാണാതെ വയ്യെന്നും ഓർമിപ്പിക്കുന്നു. വിഷുവിന് ഉറപ്പായും ഇവിടെ വേണമെന്ന് ദേവയാനി നയനയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആദർശ് അങ്ങോട്ട് വന്നത് . സ്നേഹത്തോടെ തന്റെ മരുമകളോട് സംസാരിച്ചിരുന്ന അമ്മായിയമ്മ ആദർശിന്റെ കണ്ടതും ഭാവം മാറ്റി. പിന്നെയങ്ങോട്ട് കട്ട കലിപ്പ് ആറ്റിട്യൂഡ്. ശേഷം റൂമിൽ നിന്നിറങ്ങി ഒറ്റ പോക്ക്. ഹോ ... എന്തൊരു അഭിനയമാണെന്റെ ദേവയാനി . ദേ കനകയും ഗോവിന്ദനുമൊക്കെ എല്ലാമറിഞ്ഞാണ് വന്നിട്ടുള്ളത് . ആഹ് ..ഈ ഒളിച്ച് കളി ഇനി എത്രനാൾ മുന്നോട്ട് പോകുമെന്ന് നമുക്ക് നോക്കാം . അതേസമയം നയനയെ പിരിയുന്ന സങ്കടം തനിക്കുണ്ടെങ്കിലും സന്തോഷത്തോടെ ആദർശ് നയനയെ യാത്രയാക്കുകയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ബാക്കി കഥ ഇനി നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.