'എന്തമ്മേ ചുണ്ടത്ത്....'; മനോഹര നൃത്തവുമായി സീമ വിനീതും നാദിറയും; വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നാദിറ മെഹ്റിൻ.

nadira mehrin and seema vineeth reel

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കുമെല്ലാം പരിചിതമായ രണ്ടു മുഖങ്ങളാണ് ട്രാൻസ് വ്യക്തികളായ സീമ വിനീതും നാദിറ മെഹ്റിനും. ഇരുവരുമൊന്നിച്ചുള്ള നൃത്ത വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഇരുവരും വീഡിയോ പോസ്റ്റ് ചെയ്തത്.

'കുലം' എന്ന സിനിമയിലെ 'എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊതുമ്പ്....' എന്ന ഗാനത്തിന് മനോഹരമായ ഭാവവിന്യാസങ്ങളോടെ നൃത്തം ചെയ്യുന്ന നാദിറയെയും സീമയെയും ആണ് വീഡിയോയിൽ കാണുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു വേണ്ടി സീമ വിനീതിനെ അഭിമുഖം ചെയ്തത് നാദിറയായിരുന്നു. ഇതേ വേഷത്തിലാണ് ഇവരെ നൃത്ത വീ‍ഡിയോയിലും കാണുന്നത്. സീമ വിനീത് ലാവണ്ടർ നിറത്തിലുള്ള സാരി അണിഞ്ഞെത്തിയപ്പോൾ പച്ചയിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയണിഞ്ഞാണ് നാദിറയെത്തിയത്.

Latest Videos

നിരവധി പേരാണ് ഇരുവരുടെയും നൃത്തിവീഡിയോയ്ക്കു താഴെ ഇവരോടുള്ള സ്നേഹം അറിയിച്ചെത്തുന്നത്. സീമ വിനീതിനെ കാണാൻ ആശാ ശരത്തിനെ പോലെ ഉണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ തന്നെ പഠിപ്പിച്ച ടീച്ചറെ പോലെയുണ്ട് കാണാൻ എന്നായിരുന്നു  മറ്റൊരു കമന്റ്. നാദിറയുടെയും സീമയുടെയും ഡാൻസ് അതിമനോഹരമായിരിക്കുന്നത് എന്നാണ് ഭൂരിഭാഗം കമന്റുകളും.

സ്നേഹ ചുംബനമേകി അമ്മൂമ്മ, ചേർത്തണച്ച് സ്വാസിക; ഭർത്താവ് പ്രേമിന്റെ പിറന്നാൾ ആഘോഷമാക്കി താരം

ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് സീമ വിനീത്. ഒരു മേക്കപ്പ് ആർടിസ്റ്റ് കൂടിയാണ് സീമ. ഈ വരുന്ന ജൂലെയിൽ തന്റെ വിവാഹം ഉണ്ടാകുമെന്നും സീമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോട്ടയം സ്വദേശിയായ നിഷാന്ത് ആണ് സീമയുടെ പ്രതിശ്രുതവരൻ.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!