ദി ഫാമിലി മാൻ 3യിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടനെ പരിചയപ്പെടുത്തി മനോജ് ബാജ്‌പേയിയുടെ വെളിപ്പെടുത്തല്‍.
മുംബൈ: പ്രശസ്ത നടൻ ജയ്ദീപ് അഹ്ലാവത് ദി ഫാമിലി മാൻ 3 യില്‍ ഒരു വേഷം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി നായകന്‍ മനോജ് ബാജ്‌പേയി. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ അഹ്‌ലാവത് ഏകദേശം രണ്ട് വർഷം മുമ്പ് ഒരു വേഷം ഫാമിലി മാനില്‍ ചെയ്തിട്ടുണ്ടെന്ന് ബാജ്‌പേയി വെളിപ്പെടുത്തി. ഈ റോള്‍ ഇതുവരെ രഹസ്യമായി വച്ചിരിക്കുകയാണ്.
ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് പറഞ്ഞു, " വാർത്തകളിൽ നേരത്തെ തന്നെ സൂചനയുണ്ട്, ഒരു പുതിയ കഥാപാത്രം ഫാമിലിമാനില്‍ ഉണ്ട്. ഏകദേശം 1.5 മുതൽ 2 വർഷം മുമ്പ് ഞങ്ങൾ ജയ്ദീപ് അഹ്‌ലാവതിക്കൊപ്പം അഭിനയിച്ചു, പാതാൾ ലോക് സീസൺ രണ്ടിൽ അദ്ദേഹം അസാധാരണമായി പ്രകടനം കാഴ്ചവച്ചു. ഭാഗ്യവശാൽ, അദ്ദേഹം ഫാമിലി മാന്‍ 3യിലും ഭാഗമാണ്" മനോജ് ബാജ്‌പേയി പറഞ്ഞു.
മൂന്നാം സീസൺ നവംബറിൽ പ്രൈം വീഡിയോയിൽ എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാല്‍ കൃത്യമായ തീയതി നടന്‍ വെളിപ്പെടുത്തിയില്ല.
പാതാൾ ലോക് എന്ന സീരിസിലെ ശക്തമായ കഥാപാത്രമായ ഇന്‍സ്പെക്ടര്‍ ഹാത്തിറാം എന്ന റോളിന് പേരുകേട്ട വ്യക്തിയാണ് ജയ്ദീപ് അഹ്ലാവത്. ജനപ്രിയ സ്പൈ ത്രില്ലർ പരമ്പരയിൽ മറ്റൊരു ഗംഭീര പ്രകടനം താരം നടത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജയ്ദീപ് അഹ്ലാവത്തിന്റെ വേഷത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അതേ സമയം അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. രാജ് ഡികെ സംവിധാനം ചെയ്യുന്ന ഫാമിലിമാന്‍ സീരിസിന്‍റെ ആദ്യ രണ്ട് സീസണ്‍ ഏറെ ശ്രദ്ധ നേടിയതാണ്.
ഇന്ത്യന്‍ വെബ് സീരിസ് രംഗത്തെ വിലയേറിയ സംവിധായക ജോഡികളാണ് ഫാമിലി മാന്‍ ഒരുക്കുന്ന രാജ് ഡികെ. കഴിഞ്ഞ മാസം ഇവരുടെ വരാനിരിക്കുന്ന രണ്ട് സീരിസുകള്‍ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് വിവാദം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വരാന്‍ ഇരിക്കുന്ന സീരിസുകളെ ബാധിക്കില്ലെന്ന് സംവിധാന ജോഡി പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'ദേവ' ഒടിടിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം
'അൻപോടു കൺമണി' തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ !