തെന്നിന്ത്യൻ നടൻ പ്രഭാസ് വിവാഹിതനാകുന്നോ?, വധു വ്യവസായിയുടെ മകളോ?, സത്യം ഇതാണ്!

നടൻ പ്രഭാസ് വ്യവസായിയുടെ മകളുമായി വിവാഹിതനാകുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

South Indian actor Prabhas wedding reports fact

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ്. നടൻ പ്രഭാസ് വിവാഹിതനാകുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൈദരാബാദിലെയെ വ്യവസായിയുടെ മകളാണ് തെന്നിന്ത്യൻ താരത്തിന്റെ വധുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് പ്രഭാസുമായി അടുത്തവൃത്തങ്ങള്‍.

സീതാരാമത്തിന്റെ അതിശയിപ്പിക്കുന്ന വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കിയാമ് സിനിമ ഒരുക്കുന്നത്. താത്കാലികമായി പേര് 'പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. പ്രഭാസിനൊപ്പം ഉള്ള തന്റെ പുതിയ സിനിമ തീര്‍ത്തും സര്‍പ്രൈസായിരിക്കുമെന്ന് ഹനു രാഘവപുടി പറഞ്ഞത് ചര്‍ച്ചയായിരുന്നുദൃശ്യവിസ്‍മയമായിട്ടായിരിക്കും ആ സിനിമ ഒരുക്കുക. ഇതുവരെ ലോകം കാണാത്ത ഒരു സിനിമ ആയിരിക്കും. എല്ലാവര്‍ക്കും സര്‍പ്രൈസായിരിക്കും പ്രഭാസിനൊപ്പമുള്ള തന്റെ സിനിമ എന്നും വെളിപ്പെടുത്തുന്നു ഹനു രാഘവപുടി.

Latest Videos

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് ചിത്രം നിര്‍മിക്കുന്നു. ഇമാൻവി നായികയായി എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും  പ്രഭാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  ആർ സി കമല കണ്ണനാണ് ചിത്രത്തിനറെ വിഎഫ്എക്സ്. സംഗീതം വിശാൽ ചന്ദ്രശേഖർ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ കല്‍ക്കി ഏകദേശം 1200 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതായി പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയില്‍ പ്രധാന കഥാപാത്രങ്ങളായി ദീപിക പദുക്കോണും കമല്‍ഹാസനും അമിതാഭ് ബച്ചനും ഉണ്ട്.

വിവാദങ്ങള്‍ എമ്പുരാനെ ബാധിച്ചോ?, രണ്ടാം ദിവസം നേടിയത്, മലയാളത്തിന്റെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!