മലയാളത്തിലെ പുതിയ ഒടിടി റിലീസ് എത്തി; 'കാണെക്കാണെ' സ്ട്രീമിംഗ് ആരംഭിച്ച് സോണി ലിവ്

സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രം

sony liv started streaming of tovino thomas starring kaanekkaane

മലയാള സിനിമയില്‍ നിന്നുള്ള അടുത്ത ഡയറക്റ്റ് ഒടിടി റിലീസ് പ്രദര്‍ശനം ആരംഭിച്ചു. ടൊവീനോയെ നായകനാക്കി മനു അശോകന്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'കാണെക്കാണെ' എന്ന ചിത്രമാണ് എത്തിയിരിക്കുന്നത്. സോണി ലിവ് എന്ന മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോം വഴിയാണ് റിലീസ്. സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. 'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്‍റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ

ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡ്രീം കാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്‍ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

vuukle one pixel image
click me!
vuukle one pixel image vuukle one pixel image