വേണ്ടത് വെറും നാല് കോടി, കളക്ഷനില്‍ ആ മാന്ത്രിക സംഖ്യയിലേക്ക് ഡ്രാഗണ്‍

തമിഴകം ഞെട്ടുന്ന മുന്നേറ്റമാണ് ഡ്രാഗണ്‍ കളക്ഷനില്‍ നടത്തുന്നത്.

Pradeep Ranganathan starrer Dragons collection reports

പ്രദീപ് രംഗനാഥൻ നായകനായി വന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ തന്റെ പുതിയ സിനിമയുമായി അമ്പരപ്പിക്കുകയാണ്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം 146 കോടി നേടിയിരിക്കുകയാണ്. ഇനി വെറും നാല് കോടിയുണ്ടെങ്കില്‍ കളക്ഷനില്‍ പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ 150 കോടി എന്ന മാന്ത്രിക സംഖ്യയില്‍ എത്തും.

ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക്ബസ്റ്ററായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു തമിഴ് താരം ചിമ്പു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി ഉള്ളത്.

Latest Videos

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ  കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി മുമ്പെത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Read More: എനര്‍ജറ്റിക്ക് ലുക്ക്, പുതിയ സ്റ്റൈലിഷ് ഫോട്ടോ പുറത്തുവിട്ട് മമ്മൂട്ടി, സ്‍നേഹം ചൊരിഞ്ഞ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!