Madhuram Song : 'ആടാം പാടാം', 'മധുരം' സിനിമയിലെ ഗാനം പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകനായ ചിത്രം 'മധുര'ത്തിലെ ഗാനം പുറത്തുവിട്ടു.

Joju George starrer film Madhuram Aadam Paadam song out

ജോജു ജോര്‍ജ് (Joju George) നായകനായ ചിത്രം 'മധുരം' (Madhuram) അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഫീല്‍ ഗുഡ് ചിത്രം എന്ന അഭിപ്രായമായിരുന്നു മധുരത്തിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‍തിപ്പെടുത്തുന്ന ചിത്രമാണ് മധുരം എന്ന് കണ്ടവര്‍ പറയുന്നു. ഇപോഴിതാ മധുരം എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

'ആടാം പാടാം' എന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹേഷം അബ്‍ദുള്‍ വഹാബ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതപ്പോള്‍ ആലാപനം വിനീത് ശ്രീനിവാസന്റേതാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം  പ്രദര്‍ശനത്തിന് എത്തിയത്. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്‍തത്.

Latest Videos

'മധുരം' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ജോജു നായകനായ 'മധുരം' ചിത്രം പ്രണയ കഥയാണ് പറഞ്ഞത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ.

ജോജു ജോര്‍ജ് ചിത്രത്തില്‍ ശ്രുതി രാമചന്ദ്രൻ, അര്‍ജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.  രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്,  മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ 'മധുര'ത്തില്‍ വേറിട്ട കഥാപാത്രങ്ങളായി എത്തി.

vuukle one pixel image
click me!