മറ്റൊരു വിദേശ മാര്‍ക്കറ്റിലേക്കും 'എമ്പുരാന്‍'; പ്ലാന്‍ ചെയ്‍തിരിക്കുന്നത് വൈഡ് റിലീസ് എന്ന് വിതരണക്കാര്‍

വ്യാഴാഴ്ചയായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്

empuraan will get a wide release in Malaysia from april 9 mohanlal prithviraj sukumaran

മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. ആ ഹൈപ്പ് എത്രത്തോളമായിരുന്നുവെന്നതിന് തെളിവായി മാറി ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍. 65 കോടിക്ക് മുകളിലാണ് ചിത്രം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഇതില്‍ 5 മില്യണ്‍ ഡോളറിന് മുകളില്‍ വിദേശത്ത് നിന്ന് മാത്രം സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് 25 കോടിക്ക് മുകളിലും. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വിദേശ റിലീസും ഈ മോഹന്‍ലാല്‍ ചിത്രത്തിന് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു വിദേശ മാര്‍ക്കറ്റിലേക്കും റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

മലേഷ്യയിലേക്കാണ് ചിത്രം എത്തുക. ഏപ്രില്‍ 2 ന് ചിത്രം എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് വിതരണക്കാര്‍. ഏപ്രില്‍ 9 ആണ് പുതിയ തീയതി. അപ്രതീക്ഷിത സാഹചര്യങ്ങളാല്‍ ഈദ് ഹോളിഡേ സീസണ്‍ മാറുകയായിരുന്നെന്നും ഏപ്രില്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുമെന്നും വിതരണക്കാര്‍ അറിയിച്ചു. മലയാളത്തിലും തമിഴിലുമായി വൈഡ് റിലീസ് ആണ് മലേഷ്യയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Latest Videos

അതേസമയം രണ്ട് ദിവസം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിന്‍റെ ലൈഫ് ടൈം ഗ്രോസ് എത്ര വരുമെന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ വ്യവസായം. ലൂസിഫറിന്‍റെ സീക്വല്‍ ആയി എത്തിയിരിക്കുന്ന ചിത്രം മോഹന്‍ലാല്‍ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാം മുഖമായ അബ്രാം ഖുറേഷിയ്ക്കൊപ്പമാണ് കൂടുതല്‍ സഞ്ചരിക്കുന്നത്. പൃഥ്വിരാജ് കഥാപാത്രം സയിദ് മസൂദിനും ചിത്രത്തില്‍ ഏറെ പ്രധാന്യമുണ്ട്.

ALSO READ : 'കാതലാകിറേൻ'; തമിഴ് ആല്‍ബത്തിന്‍റെ ടൈറ്റില്‍ വീഡിയോ പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!