മോശം കമന്റ് ഇട്ടവരിൽ പ്രൊഫസർമാർ വരെ ഉണ്ടായിരുന്നുവെന്ന് നടി.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇവർ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുമുണ്ട്. അടുത്തിടെ താനുമായി ബന്ധപ്പെട്ടു നടന്ന ഒരു വിവാദത്തെക്കുറിച്ചാണ് ബിന്നി ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. സ്പൂണ്‍ ഉപയോഗിച്ച് സദ്യ കഴിച്ചതിന്റെ പേരിൽ അടുത്തിടെ താരം ഏറെ പരിഹാസങ്ങളും വിമർശനങ്ങളും കേട്ടിരുന്നു. ഇതേക്കുറിച്ചാണ് അഭിമുഖത്തിൽ വിശദീകരിക്കുന്നത്.
സുഹൃത്തും ഗീതാ ഗോവിന്ദം പരമ്പരയിലെ അഭിനേത്രിയുമായ ജോഷ്നയുടെ എൻഗേജ്മെന്റിന് പോയപ്പോളായിരുന്നു സംഭവം. ''അന്ന് കയ്യില്‍ നെയില്‍ എക്സ്റ്റന്‍ഷന്‍ വെച്ചിരുന്നു. കുറച്ച് എക്‌സ്‌പെന്‍സീവായിട്ടാണ് അത് ചെയ്തത്. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ മഞ്ഞള്‍ കറയൊക്കെ അതില്‍ പിടിക്കും. അതുകൊണ്ട് നന്നായി ശ്രദ്ധിക്കണം. കല്യാണത്തിന് സദ്യയായിരുന്നു. വീട്ടിലാണെങ്കില്‍ നൂബിന്‍ വാരിത്തരും. എന്നാൽ അവിടെ നൂബിൻ വാരിത്തന്നാലുള്ള അവസ്ഥ എന്തായിരിക്കും. ഇതിലും പ്രശ്നമാകില്ലേ? അങ്ങനെ സ്പൂണ്‍ കൊണ്ട് കഴിക്കാമെന്ന് വിചാരിച്ചു.
സോഷ്യല്‍ മീഡിയയിലെ കുറേ ചേട്ടന്മാരും ചേച്ചിമാരും എന്റെ വീഡിയോ എടുക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാന്‍ അവരോട് അപ്പോളേ കാര്യം പറഞ്ഞതാണ്. വീഡിയോ ഇടുമ്പോള്‍ തംപ്‌നെയിലില്‍ കാരണം കൂടെ പറയണെന്നും പറഞ്ഞു. പക്ഷേ അവരത് ചെയ്തില്ല. അവര്‍ക്ക് കണ്ടന്റ് മാര്‍ക്കറ്റിംഗ് ചെയ്യണമെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യണമായിരിക്കാം. പക്ഷേ ഈ കാണുന്നതൊന്നുമല്ല സത്യമെന്നും അതിന് പിന്നിൽ കുറേ കാര്യങ്ങളുണ്ടെന്നും എല്ലാവരും മനസിലാക്കണം.
സ്പൂണ്‍ വെച്ച് ഭക്ഷണം കഴിക്കുന്നത് ഇത്ര വലിയ ഇന്റര്‍നാഷണല്‍ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ കഴിച്ചതെന്ന് ഈ പറയുന്നവരാരും ചോദിച്ചില്ല. മോശം കമന്റ് ഇട്ടവരിൽ പ്രൊഫസർമാർ വരെ ഉണ്ടായിരുന്നു. വിദ്യാഭ്യാസം ഉള്ളവർ ഇങ്ങനെ ചെയ്യുന്നതു കണ്ട് ഞാൻ ശരിക്കും ഞെട്ടി'', ജാങ്കോ സ്പേസിനു നൽകിയ അഭിമുഖത്തിൽ ബിന്നി പറഞ്ഞു.
Read More: കുട്ടിക്കാലം ചെലവഴിച്ച നാട്ടിൽ അമൃത; വാടകവീട്ടിൽ താമസിച്ചോളാമെന്ന് അമ്മ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക