'വിവാഹം കഴിഞ്ഞ് ഒരു വർഷം'; പങ്കാളിയുമൊന്നിച്ചുള്ള ചിത്രവുമായി ലച്ചു, അമ്പരപ്പോടെ ആരാധകർ

വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ലെച്ചു.

Bigg Boss star Lechu about Partner

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ശ്രദ്ധേയയായ മത്സരാര്‍ഥികളിൽ ഒരാളായിരുന്നു ലച്ചു എന്നറിയപ്പെടുന്ന ഐശ്വര്യ സന്തോഷ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ലച്ചുവിന് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലച്ചു ഇപ്പോൾ‌. പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലച്ചു വിവാഹിതയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം വെളിപ്പെടുത്തി.

''ഈ നല്ല മനസിനുടമയെ കല്യാണം കഴിച്ചിട്ട് ഒരു വര്‍ഷം'', എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ലച്ചു കുറിച്ചത്. എന്നാല്‍ പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടുമില്ല.

Latest Videos

കേരളത്തില്‍ ജനിച്ച ലച്ചു ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നാസ്ബര്‍ഗിലാണ് വളര്‍ന്നത്. മോഡലായും നടിയായും ശ്രദ്ധിക്കപ്പെട്ട താരം അതിനു ശേഷമാണ് ബിഗ് ബോസിലെത്തുന്നത്. 2018 ൽ കളി എന്ന ചിത്രത്തിലൂടെയായിരുന്നു ലച്ചുവിന്റെ സിനിമാ പ്രവേശം. അതിനു ശേഷം, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‌ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും താരം ആരാധകരെ നേടിയിട്ടുണ്ട്.

ബിഗ് ബോസിലെത്തിയതോടെയാണ് ലച്ചു കൂടുതല്‍ പ്രശസ്തയായത്. താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെക്കുറിച്ചും അന്ന് പാർട്ണർ ആയിരുന്ന ശിവാജി സെന്നിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ വച്ച് ലച്ചു തുറന്നു പറഞ്ഞിരുന്നു. ലച്ചുവിന്റെ ജീവിത കഥ പറഞ്ഞപ്പോൾ മത്സരാർഥികളും പ്രേക്ഷകരും ഞെട്ടിയിരുന്നു. പതിമൂന്നാം വയസു മുതൽ നേരിട്ട ചൂഷണങ്ങളേക്കുറിച്ചായിരുന്നു ലച്ചുവിന്റെ തുറന്നു പറച്ചിൽ. പിന്നീട് ശിവാജിയുമായി വേർപിരിഞ്ഞ കാര്യവും ലച്ചു സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി ലച്ചു സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല.  ഇപ്പോൾ വിവാഹവാർത്ത പങ്കുവെച്ചതോടെ ആരാധകരും അമ്പരന്നിരിക്കുകയാ‌ണ്.

Read More: 'അവൾക്കത് നന്നായി ചേർന്നു, കാണാൻ നല്ല ഭംഗിയായിരുന്നു'; ദിയയുടെ മടിസാർ സാരി ലുക്കിനെക്കുറിച്ച് അഹാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!