'പരാജയം സ്റ്റാര്‍' കളിയാക്കലുകൾ അവസാനിക്കും, തിരിച്ചുവരവിന് അക്ഷയ് കുമാർ; 'കേസരി 2'ന് ദിവസങ്ങള്‍

'കേസരി ചാപ്റ്റർ 2'ൽ അക്ഷയ് കുമാർ അഭിഭാഷകനായി എത്തുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും.

Akshay Kumar Kesari 2 and its release on April 18th

മുംബൈ: അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് 'കേസരി ചാപ്റ്റർ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഇതിനോടകം വ്യക്തമാകുന്നത്. 

നിറയെ ഇമോഷൻസും ഡ്രാമയുമുള്ള ഒരു പക്കാ കോർട്ട്റൂം സിനിമയാകും കേസരി 2 എന്ന സൂചനയാണ് പുറത്തിറങ്ങിയ ട്രെയ്‌ലർ, പോസ്റ്റർ എന്നിവ നൽകുന്നത്. ഒപ്പം അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം വഴിയൊരുക്കും എന്നാണ് അണിയറക്കാർ പറയുന്നത്.

Latest Videos

മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഏപ്രിൽ 18ന് തിയേറ്ററുകളിൽ എത്തും. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. 

കരൺ സിംഗ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അക്ഷയ് കുമാർ ശങ്കരൻ നായരുടെ വേഷത്തിലെത്തുന്നതും. വർത്തപ്രചരണം: പി.ശിവപ്രസാദ്

അഭിഭാഷകനായി അക്ഷയ് കുമാര്‍, ഒപ്പം മാധവനും; കേസരി 2 ഏപ്രിൽ 18ന് തിയറ്ററുകളിൽ

കേസരി 2: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയുമായി അക്ഷയ് കുമാർ ടീസര്‍ പുറത്തിറങ്ങി
 

vuukle one pixel image
click me!