'65കാരന്റെ കാമുകി 30കാരി, ചേരാത്ത വേഷം'; കമന്‍റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാളവിക മോഹനൻ

ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം.

Actress Malavika Mohanan responded to the person who made bad comments about Mohanlal

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയ രം​ഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. ഇന്ന് തമിഴ് സിനിമയിലും സജീവമായി തുടരുന്ന മാളവികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള പടം ഹൃദയപൂർവം ആണ്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

മാർച്ച് 18ന് ആയിരുന്നു തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എന്ന് അറിയിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള സ്റ്റിൽസും നടി പങ്കുവച്ചു. ഇതിന് താഴേ വിമർശന കമന്റിട്ടയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് മാളവിക ഇപ്പോൾ. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

Latest Videos

"65 കാരന്റെ കാമുകയായി 30 കോരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്ത് പറ്റി?" എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക മോഹനൻ മറുപടിയുമായി എത്തി. "ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങളുടെ  അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്", എന്നാണ് മാളവിക മറുപടി നൽകിയത്. 

'സുരേഷേട്ടന്റെ ഡേറ്റ് നോക്കണം'; നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ ഒറ്റക്കൊമ്പൻ എത്തും; ജോണി ആന്റണി

ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സംഗീത, സം​ഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സോനു ടി പിയാണ് ഈ ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സം​ഗീത സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!