'വെക്കടാ ഇതിന് മുകളിലൊരണ്ണം'; സാമ്പിൾ വെടിക്കെട്ടിൽ ഞെട്ടി മലയാളികൾ, ട്രെന്റിങ്ങിൽ കൊടുങ്കാറ്റായി എമ്പുരാൻ

ഇന്ന് ഉച്ചകഴിഞ്ഞ് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം അണിയറക്കാർ അറിയിച്ചത്. എന്നാൽ ഉറക്കമുണർന്ന ആരാധകർക്ക് സർപ്രൈസ് ഒരുക്കി ട്രെയിലർ രാവിലെ എത്തുക ആയിരുന്നു.

actor mohanlal movie l2: empuraan trailer Trending number one in youtube

മീപകാലത്ത് എമ്പുരാനോളം ആവേശവും ഹൈപ്പും ലഭിച്ച മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ഇല്ല എന്ന് തന്നെ നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാനിൽ ആരാധകർ വച്ചിരിക്കുന്ന പ്രതീക്ഷ. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ന് രാവിലെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറാണ് എങ്ങും ചർച്ചാ വിഷയം. ഇത്തരമൊരു ട്രെയിലർ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. 

3 മിനിറ്റ് 50 സെക്കന്‍റ് ആണ് എമ്പുരാന്‍ ട്രെയിലറിന്‍റെ ദൈര്‍ഘ്യം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ മില്യൺ കണക്കിന് കാഴ്ച്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് മില്യണിലധികമുള്ള ആളുകൾ ഇതുവരെ ട്രെയിലർ കണ്ടു കഴിഞ്ഞു. ഈ രീതിയാണെങ്കിൽ ട്രെയിലർ ചരിത്രത്തിൽ വലിയൊരു റെക്കോർഡിടാൻ എമ്പുരാനാകുമെന്നാണ് വിലയിരുത്തലുകൾ. 

Latest Videos

ഇന്ന് ഉച്ചകഴിഞ്ഞ് ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം അണിയറക്കാർ അറിയിച്ചത്. എന്നാൽ ഉറക്കമുണർന്ന ആരാധകർക്ക് സർപ്രൈസ് ഒരുക്കി ട്രെയിലർ രാവിലെ എത്തുക ആയിരുന്നു. പിന്നാലെ കമന്റ് ബോക്സുകൾ നിറഞ്ഞൊഴുകി. രജനികാന്ത്, അമിതാഭ് ബച്ചൻ, രാജമൗലി ഉൾപ്പടെയുള്ള പ്രമുഖർ ട്രെയിലറിനെ പ്രശംസിച്ചും സിനിമയ്ക്ക് ആശംസകൾ നേർന്നും രം​ഗത്ത് എത്തി. ​ 

'അന്ന് ആറ്റുകാലമ്മ അടുത്തു വന്നിരുന്നതു പോലെ, ഞാന്‍ പൊട്ടിക്കരഞ്ഞു'; അനുഭവം പറഞ്ഞ് മഞ്ജു പത്രോസ്

"ആദ്യമായിട്ടാണ് ഒരു ട്രെയിലർ തുടക്കം മുതൽ അവസാനം രോമാഞ്ചത്തോടെ കാണുന്നത്, ഇത്രയും പൃഥ്വിരാജ് മുടക്കി ചെയ്തിട്ടുണ്ടെങ്കിൽ അത് വെറുതെ ആവില്ല, 27ന് മലയാളത്തിൽ നിന്ന് ഒരു ചെറിയ പടം ഇന്ത്യൻ ബോക്സ് ഓഫീസിൽ തൂക്കിയടിക്കാൻ പോവുന്നു, വെക്കടാ ഇതിന് മുകളിലൊരണ്ണം, മലയാള സിനിമയിൽ ഒരു നാഴികക്കല്ലാകട്ടെ.. മോളിവുഡ് വളരട്ടെ", എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.  ഡ്രാ​ഗൺ പോസ്റ്ററിന് മുന്നിലുള്ള ആൾ ട്രെയിലറും മറഞ്ഞ് തന്നെയാണ്. ഇത് അതിഥി വേഷമാകാമെന്നും ടൊവിനോയാണ് വില്ലനെന്നും അല്ല ഫഹ​ദ് ഫാസിലാണ് അതെന്നുമുള്ള അഭ്യൂഹങ്ങളും നിറയെ ആണ്. അതേസമയം, മാർച്ച് 27ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ബുക്കിം​ഗ് നാളെ മുതൽ ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!