'കണ്ണപ്പ' റിലീസ് നീളുമോ? ഒടിടി റൈറ്റ്സിനായി 4 പ്ലാറ്റ്‍ഫോമുകള്‍ തമ്മില്‍ മത്സരമെന്ന് നായകന്‍

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് അതിഥി വേഷങ്ങളില്‍


തെന്നിന്ത്യന്‍ സിനിമയിലെ കൗതുകകരമായ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടപ്പ. പാന്‍ ഇന്ത്യന്‍ റിലീസ് ലക്ഷ്യമാക്കി തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനാവുന്നത് വിഷ്ണു മഞ്ചു ആണ്. മുകേഷ് കുമാര്‍ സിംഗ് ആണ് നായകന്‍. ചിത്രത്തിലെ ശ്രദ്ധേയ താരനിരയ്ക്കൊപ്പം എത്തുന്ന അതിഥി താരങ്ങളാണ് ചിത്രത്തിന് കൂടുതല്‍ കൗതുകം സൃഷ്ടിക്കുന്നത്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് അതിഥി വേഷങ്ങളില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകരുടെ ഒരു സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നായകന്‍ വിഷ്ണു മഞ്ചു.

ചിത്രത്തിന്‍റെ ഒടിടി ഡീല്‍ വൈകുകയാണെന്നും ഇത് റിലീസ് തീയതിയെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇക്കാര്യത്തിലാണ് വിഷ്ണു മഞ്ചുവിന്‍റെ പ്രതികരണം. ചിത്രത്തിന്‍റെ ഒടിടി ഡീല്‍ ലോക്ക് ആയിട്ടില്ല എന്നത് ശരിയാണെന്നും എന്നാല്‍ അതിനാല്‍ റിലീസ് നീളും എന്ന പ്രചരണം ശരിയല്ലെന്നും പുതിയ അഭിമുഖത്തില്‍ വിഷ്ണു മഞ്ചു പ്രതികരിച്ചു. കണ്ണപ്പയുടെ ഡിജിറ്റല്‍ റൈറ്റ്സിലൂടെ വലിയൊരു തുകയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളാണ് ഒടിടി റൈറ്റ്സിനുവേണ്ടി മത്സരിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ മറ്റൊരു ജനപ്രിയ പ്ലാറ്റ്‍ഫോം കൂടി ആ മത്സരത്തിലേക്ക് എത്തിയിട്ടുണ്ട്. ഡീല്‍ ഏറെക്കുറെ ഉറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും, വിഷ്ണു മഞ്ജു പറഞ്ഞു.

Latest Videos

ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി ഏപ്രില്‍ 25 ആണ്. മോഹന്‍ ബാബു, ആര്‍ ശരത്‍കുമാര്‍, മധു, മുകേഷ് റിഷി, ബ്രഹ്‍മാജി, രഘു ബാബു, ഐശ്വര്യ ഭാസ്കരന്‍, പ്രീതി മുകുന്ദന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 

ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!