'ബസിലെത്താന്‍ വൈകി, പരിശീലനത്തിന് ബാറ്റുമായി ഓടി അജിന്‍ക്യ രഹാനെ'; കൊല്‍ക്കത്ത ക്യാപ്റ്റന്റെ വൈറല്‍ വീഡിയോ

കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

watch video ajinkya rahane rushing to team bus after he late to get bus

കൊല്‍ക്കത്ത: ഐപിഎല്‍ പൂരത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ കൊടിയേറ്റം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. എന്നാല്‍ മത്സരത്തിന് മഴ ഭീഷണിയുണ്ട്. കൊല്‍ക്കത്തയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മത്സരം മഴയെടുക്കുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അവസാന മണിക്കൂറുകളില്‍ ആകാശം തെളിഞ്ഞിട്ടുണ്ട്. വൈകിട്ട് ആറ് മണിക്ക് ശേഷം മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊല്‍ക്കത്ത താരം താരങ്ങള്‍ പരിശീലനത്തിനായി പുറപ്പെടുമ്പോള്‍ രഹാനെ ടീം ബസിന് വേണ്ടി ഓടുന്നതാണ്. അദ്ദേഹം അല്‍പം വൈകിയെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ബാറ്റുമുണ്ട്. വീഡിയോ കാണാം...

KKR team bus leaving without their captain Rahane 😭😭 pic.twitter.com/j9GjlqyKcl

— Pick-up Shot (@96ShreyasIyer)

Latest Videos

കൊല്‍ക്കത്ത കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ 2008ല്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റുതുടങ്ങിയ ബെംഗളൂരുവിന്റെ ലക്ഷ്യം ആദ്യകിരീടം. മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന പേടിയോടെയാണ് ടീമുകളും കാണികളും ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് എത്തുക. പുതിയ നായകന്‍മാര്‍ക്ക് കീഴില്‍ പുതിയ സ്വപ്നങ്ങളുമായി കൊല്‍ക്കത്തയും ബെംഗളുരുവും. അജിങ്ക്യ രഹാനെയെ നേയിക്കുമ്പോള്‍ രജത്ത് പാട്ടീദാറാണ് ബെംഗളൂരു ക്യാപ്റ്റന്‍. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ ജോഡിയുടെ എട്ട് ഓവര്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബി എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാവും മത്സരത്തിന്റെ ഗതി.

ഇവര്‍ക്ക് പകരം നില്‍ക്കുന്നൊരു സ്പിന്നറില്ല എന്നതും ആര്‍സിബിയുടെ ദൗര്‍ബല്യം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് തുറന്ന ഫില്‍ സോള്‍ട്ട് ഇത്തവണ കോലിക്കൊപ്പം ആര്‍സിബിയുടെ ഓപ്പണറാവും.ദേവ്ദത്ത് പടിക്കല്‍, ജിതേശ് ശര്‍മ്മ,ക്യാപ്റ്റന്‍ പത്തിദാര്‍, ലിയം ലിവിംഗ്സ്റ്റണ്‍ ടിം ഡേവിഡ് എന്നിവരുടെ ബാറ്റുകളിലും ആര്‍സിബിക്ക് പ്രതീക്ഷ.

vuukle one pixel image
click me!