
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലെ അൽ അസൈബ തീരത്തെ യാച്ചിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. കോസ്റ്റ് ഗാർഡ് പോലീസ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
read more: അമ്പമ്പോ! കാണികൾ താമസിച്ച മുറികളുടെ കീച്ചെയ്നുകൾ, ഖത്തർ ലോകകപ്പിന്റെ ഓർമകളിൽ ഒരു കലാസൃഷ്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam