ടോസ് ജയിച്ച് സഞ്ജു സാംസണ്‍, ടീമില്‍ മാറ്റം! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും

ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. വാനിന്ദു ഹസരങ്ക കളിക്കുന്നില്ല. പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി.

rajasthan royals won the toss against gujarat titans live update

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. വാനിന്ദു ഹസരങ്ക കളിക്കുന്നില്ല. പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ഗുജറാത്ത് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.... 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.

Latest Videos

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.

സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും പേസര്‍ ജോഫ്രേ ആര്‍ച്ചറും ഫോം വീണ്ടെടുത്തത് ടീമിന് പ്രതീക്ഷ നല്‍കുന്നു. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്  വലിയൊരു ഇന്നിംഗ്‌സ് കാത്തിരിക്കുകയാണ് ആരാധകര്‍. റിയാന്‍ പരാഗും നിതീഷ് റാണയും ഹെറ്റ്‌മെയറും ധ്രുവ് ജുറലും എല്ലാം അടങ്ങുന്ന രാജസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ത്താടിയാല്‍ ഗുജറാത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സഞ്ജുപ്പടക്കാവും. മറുവശത്ത് ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ ഗുജറാത്ത് പിന്നീട് തുടരെ മൂന്ന് ജയങ്ങളുമായി വിന്നിംഗ് മൂഡിലാണ്. പോയന്റ് പട്ടകയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഗില്ലിന്റെ ടൈറ്റന്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. 

ബാറ്റിംഗിലും ബൗളിംഗിലും ഗുജറാത്ത് മികച്ചവര്‍ എന്ന് തെളിയിച്ചു. ഗില്ലും ബട്ലറും വാഷിംഗ്ടണ്‍ സുന്ദറും അടങ്ങുന്ന ബാറ്റിംഗ് നിര അപകടകാരികളാണ്. മിന്നും ഫോമിലുള്ള സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജും ശ്രദ്ധാ കേന്ദ്രം. അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ഫോം ഔട്ടായതാണ് ഗുജറാത്തിന് തലവേദന. നാട്ടിലേക്ക് മടങ്ങിയ കാഗിസോ റബാഡ ഉടന്‍ തിരിച്ചെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
നേര്‍ക്കുനേര്‍ ബലാബലത്തില്‍ രാജസ്ഥാനെതിരെ ഗുജറാത്തിന് വ്യക്തമായ ആധ്യപത്യമുണ്ട്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

vuukle one pixel image
click me!