
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ വീണ്ടും വലിയൊരു മടങ്ങിവരവിന് ഒരുങ്ങുകയാണ് നടി മൃണാള്‍ ഠാക്കൂർ, ഇത്തവണ തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പമാണ് മൃണാള്‍ എത്തുന്നത്. സംവിധായകൻ ആറ്റ്‌ലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നർ ചിത്രമായ AA22xA6-ൽ നായികയായി അഭിനയിക്കാൻ മൃണാളുമായി കരാര്‍ ഒപ്പിട്ടുവെന്നാണ് വിവരം. ബജറ്റിനാലും ചിത്രത്തിന്‍റെ അണിയറ വിവരങ്ങള്‍ കാരണവും ഇതിനകം തരംഗമായ പ്രൊജക്ടാണ് AA22xA6.
മൂന്നോ നാലോ നായികമാര്‍ ഉള്ള പ്രൊജക്ട് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അതില്‍ പ്രധാന റോളിലാണ് മൃണാള്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള റോളുകളിലേക്ക് കാസ്റ്റിംഗ് നടക്കുകയാണ്. സാമന്തയെ അടക്കം ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
പീപ്പിംഗ് മൂൺ പറയുന്നതനുസരിച്ച്, മൃണാള്‍ അടുത്തിടെ മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ അല്ലു അറ്റ്ലി ചിത്രത്തിനായി ലുക്ക് ടെസ്റ്റിൽ പങ്കെടുത്തു. അല്ലു അര്‍ജുനും മൃണാളും ആദ്യമായാണ് ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. അല്ലു അർജുൻ ഹായ് നന്ന (2023) എന്ന ചിത്രത്തിലെ മൃണാളിന്‍റെ പ്രകടനത്തെ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പുകഴ്ത്തിയിരുന്നു.
അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകൻ ആറ്റ്‌ലിയുമായി ചേര്‍ന്ന് ചെയ്യുന്ന വന്‍ പ്രൊജക്ട് സൺ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപന വീഡിയോ അതിവേഗമാണ് സിനിമ പ്രേമികള്‍ക്കിടയില്‍ വൈറലായത്.
ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്. കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും.
ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന രീതിയിലാണ് ആറ്റ്ലി ഈ ചിത്രം ഡിസൈന്‍ ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഹോളഇവുഡിനെ പ്രമുഖ സ്റ്റുഡിയോകളാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത്. അതേസമയം ബജറ്റ് നോക്കുമ്പോള്‍ രാജമൗലിയുടെ പുതിയ ചിത്രത്തേക്കാള്‍ ചെറുതാണ് എഎ 22 x എ6 (അല്ലു അര്‍ജുന്‍റെ 22-ാം ചിത്രവും ആറ്റ്ലിയുടെ ആറാം ചിത്രവും) എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ്. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.
'അമ്പമ്പോ, ഇത് മാസും മാജിക്കും' A22XA6 വന്‍ പ്രഖ്യാപനം: അല്ലുവിന്‍റെ അടുത്ത പടം 'ഹോളിവുഡ് ലെവല്‍' !
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ