ഐപിഎല്‍ തുടങ്ങിയാല്‍ 20 കോടിക്ക് വാങ്ങി താരാമായാലും 20 ലക്ഷത്തിന് വാങ്ങിയ താരമായാലും അത് കളിയെ ബാധിക്കുന്ന വിഷയമല്ലെന്ന് തുറന്നു പറയുകയാണ് വെങ്കടേഷ് അയ്യര്‍.
കൊല്‍ക്കത്ത: ഐപിഎല്‍ മെഗാ താരലേലത്തില്‍ കിരീടം നേടിത്തന്ന നായകന്‍ ശ്രേയസ് അയ്യരെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ 23.75 കോടിക്ക് നിലനിര്‍ത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ കടുത്ത ആരാധകര്‍ പോലും അമ്പരന്നു. ശ്രേയസ് അയ്യര്‍ക്ക് പകരം വെങ്കടേഷ് അയ്യരാകും ഈ സീസണില്‍ കൊല്‍ക്കത്തയെ നയിക്കുക എന്ന് കരുതിയിരിക്കെ അടിസ്ഥാന വിലയായ ഒന്നര കോടി രൂപക്ക് ടീമിലെത്തിച്ച അജിങ്ക്യാ രഹാനെയെ നായകനാക്കി കൊല്‍ക്കത്ത വീണ്ടും ഞെട്ടിച്ചു.
ഇതിനിടെ ഐപിഎല്ലിലെ ആദ്യ രണ്ട് കളികളില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് വെങ്കടേഷ് അയ്യര്‍ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്തതോടെ 23.75 കോടി മുടക്കിയ കൊല്‍ക്കത്തയുടെ മണ്ടന്‍ തീരുമാനത്തെ ആരാധകര്‍ പോലും ചോദ്യം ചെയ്യാനും തുടങ്ങി. എന്നാല്‍ ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തില്‍ 60 റണ്‍സുമായി തന്‍റെ മൂല്യത്തിനൊത്ത പ്രകടനം വെങ്കടേഷ് അയ്യര്‍ പുറത്തെടുത്തതോടെ വിമര്‍ശകരുടെ വായടഞ്ഞു.
ഐപിഎല്‍ തുടങ്ങിയാല്‍ 20 കോടിക്ക് വാങ്ങി താരാമായാലും 20 ലക്ഷത്തിന് വാങ്ങിയ താരമായാലും അത് കളിയെ ബാധിക്കുന്ന വിഷയമല്ലെന്ന് തുറന്നു പറയുകയാണ് വെങ്കടേഷ് അയ്യര്‍. ഞങ്ങളുടെ ടീമലൊരു യുവതാരമുണ്ട്. അംഗ്രിഷ് രഘുവംശിയെന്നാണ് പേര്, അവനെ ഞങ്ങള്‍ മൂന്ന് കോടി രൂപക്കാണ് സ്വന്തമാക്കിയത്. അവന്‍ മികച്ച പ്രകടനം നടത്തുന്നുമുണ്ട്. ഉയര്‍ന്ന പ്രതിഫലം കളിക്കാരനിലുള്ള ആരാധകരുടെ പ്രതീക്ഷ കൂട്ടുമെങ്കിലും അതും കളിക്കാരുടെ പ്രകടനവും തമ്മില്‍ ബന്ധമില്ല. ചില മത്സരങ്ങളില്‍ ഏതാനും പന്തുകള്‍ പിടിച്ചു നില്‍ക്കുക എന്നത് മാത്രമാണ് എനിക്ക് ടീമിന് വേണ്ടി ചെയ്യാനുള്ളതെങ്കില്‍ ഞാനത് ചെയ്താല്‍ ടീമിന്‍റെ വിജയത്തിന് സംഭാവന ചെയ്യുന്ന കളിക്കാരനാണ്.
ലക്നൗ അവന്‍റെ കാര്യത്തില്‍ എത്രയും വേഗം എന്തെങ്കിലും ചെയ്യേണ്ടിവരും, തുറന്നു പറഞ്ഞ് ഹര്‍ഭജന്‍
അല്ലാതെ ഉയര്‍ന്ന പ്രതിഫലമുള്ള കളിക്കാരനാണ് ടീമിനായി എല്ലാ കളികളിലും ഏറ്റവും കൂടുതല്‍ റണ്‍സെടുക്കേണ്ടത് എന്ന് നിര്‍ബന്ധമില്ല. തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്. പക്ഷെ അതും എനിക്കായി മുടക്കിയ പണവും തമ്മില്‍ ബന്ധമില്ല. ടീമിന്‍റെ വിജയത്തിനായി എന്ത് സംഭാവന നല്‍കുന്നു എന്നതാണ് പ്രധാനമെന്നും വെങ്കടേഷ് അയ്യര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക