ഹിറ്റ്മാന്‍ ബൗള്‍ഡ്! മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടം, പതറുന്നു! ഗുജറാത്ത് ഡ്രൈവിംഗ് സീറ്റില്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

mumbai indians need 197 runs to win against gujarat titans in ipl

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു മുംബൈ ഇന്ത്യന്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. രോഹിത് ശര്‍മ (8), റ്യാന്‍ റിക്കിള്‍ട്ടണ്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ഇരുവരും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 48 എന്ന നിലയിലാണ് മുംബൈ. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (38), ജോസ് ബട്‌ലര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. മുംബൈ ടീമില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് തിരിച്ചെത്തി.

Latest Videos

മികച്ച തുടക്കമായിരുന്നു ഗുജറാത്തിന്. ഒന്നാം വിക്കറ്റില്‍ ഗില്‍ - സായ് സഖ്യം 78 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗില്ലിനെ ഹാര്‍ദിക് പുറത്താത്തി. തുടര്‍ന്നെത്തിയ ബട്‌ലറും നിര്‍ണായക സംഭാവന നല്‍കി. സുദര്‍നൊപ്പം ചേര്‍ന്ന് 51 റണ്‍സാണ് ബട്‌ലര്‍ കൂട്ടിചേര്‍ത്തത്. മുജീബ് ഉര്‍ റഹ്മാന്റെ പന്തില്‍ റിക്കിള്‍ട്ടണ് ക്യാച്ച് നല്‍കിയാണ് ബട്‌ലര്‍ മടങ്ങുന്നത്. ഷാരുഖ് ഖാന്‍ (9), ഷെഫാനെ റുതര്‍ഫോര്‍ഡ് (18), രാഹുല്‍ തെവാട്ടിയ (0), റാഷിദ് ഖാന്‍ (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സുദര്‍ശന്‍ പുറത്തായതും ഗുജറാത്തിന് തിരിച്ചടിയായി. 41 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും നേടി. ടോസ് നേടിയ ഹാര്‍ദിക്, ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്കിള്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്മാന്‍, സത്യനാരായണ രാജു.

vuukle one pixel image
click me!