'ബാറ്റിംഗ് സ്ഥാനം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് ബുദ്ധിമുട്ടാണ്'; വ്യക്താക്കി കെ എല്‍ രാഹുല്‍

ചെന്നൈക്കെതിരായ മത്സരത്തില്‍ ഓപ്പണറായി തിരിച്ചെത്തുകയായിരുന്നു താരം. രാഹുലിന്റെ മികവില്‍ ചെന്നൈക്കെതിരെ ഡല്‍ഹി ജയിക്കുകയും ചെയ്തു.


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 51 പന്തില്‍ 77 റണ്‍സാണ് കെ എല്‍ രാഹുല്‍ നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അതിന് മുമ്പുള്ള മത്സരത്തില്‍ നാലാം സ്ഥാനത്താണ് രാഹുല്‍ കളിച്ചിരുന്നത്. ചെന്നൈക്കെതിരായ മത്സരത്തില്‍ ഓപ്പണറായി തിരിച്ചെത്തുകയായിരുന്നു താരം. രാഹുലിന്റെ മികവില്‍ ചെന്നൈക്കെതിരെ ഡല്‍ഹി ജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. ചെന്നൈയുടെ മറുപടി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു.

ഇപ്പോള്‍ മത്സരത്തെ കുറിച്ചും തന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ചും സംസാരിക്കുകയാണ് രാഹുല്‍. ''ബാറ്റിംഗ് പൊസിഷനിലെ സ്ഥാനമാറ്റം മുമ്പും സംഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തരം മാറ്റങ്ങളുമായി ഞാന്‍ ഇണങ്ങി ചേര്‍ന്നിട്ടുണ്ട്. ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് ടോപ് ഓര്‍ഡറില്‍ കളിക്കാനാണ് ഞാന്‍ തയ്യാറെടുത്തിരുന്നത്. പിന്നീട് കോച്ചുമായി സംസാരിച്ചു. അപ്പോഴാണ് നാലാം നമ്പറില്‍ കളിക്കണമെന്നുള്ള കാര്യം അദ്ദേഹം ആവശ്യപ്പെടുന്നത്. മധ്യനിരയില്‍ കളിക്കേണ്ട താരം പിന്മാറിയതിനെ തുടര്‍ന്നാണ് എനിക്ക് താഴേക്ക് ഇറങ്ങേണ്ടി വന്നത്. ഞാന്‍ ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് നല്‍കുന്ന ഏത് റോളും സ്വീകരിക്കും. അത് ആസ്വദിക്കുന്നു.'' രാഹുല്‍ വ്യക്തമാക്കി.

Latest Videos

ചെന്നൈക്കെതിരെ കളിച്ചതിനെ കുറിച്ചും രാഹുല്‍ സംസാരിച്ചു. ''ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ സാധിച്ചതില്‍ സന്തോഷം. കൂടുതലും ഓപണറുടെ റോളാണ് എനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. നാലാം നമ്പറില്‍ കളിക്കണമെങ്കില്‍ അത് പരിചയിക്കണം. സ്ഥിരമായി ഒരു പൊസിഷനില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബാറ്റിങ് ഓര്‍ഡില്‍ വ്യത്യാസം വരുന്നത് ബുദ്ധിമുട്ടാണ്. പൊരുത്തപ്പെടാന്‍ സമയമെടുക്കും. ആ വെല്ലുവിളി മറികടന്നാല്‍ പിന്നീട് നന്നായി കളിക്കാന്‍ കഴിയും.' രാഹുല്‍ വ്യക്തമാക്കി.

click me!